Homeകേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

കേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

Published on

മീരാ റോഡ്: കേരളപ്പിറവി ദിനമായ നവംബർ 1ന് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ സംഘം, മീരാ ഭയന്ദർ മേഖല കമ്മിറ്റി “കേരളീയം 2026” സംഘടിപ്പിക്കുന്നു.

മീരാ റോഡ് ഗാനസാമ്രാഗ്ന്യ ലതാ മങ്കേഷ്‌കർ ഹാളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന പരിപാടിയിൽ സംഗീതം, നൃത്തം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ദിൽരാജ് ഗോപിയുടെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ ബാൻഡിന്റെ സംഗീതാവതരണമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതോടൊപ്പം സിനിമാറ്റിക് ഡാൻസും കുഞ്ഞിമൂസ ഗുരുക്കളുടെ നേതൃത്വത്തിലുള്ള വില്ല്യാപ്പിള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും നടക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സജി ഐ.പി. രക്ഷാധികാരിയും, പ്രവീൺ നായർ ചെയർമാനും, കുഞ്ഞികൃഷ്ണൻ കെ.വി. ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

കേരളപ്പിറവി ദിനത്തിൽ മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും പൈതൃകം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രവേശനം പ്രവേശന കൂപ്പൺ മുഖേന നിയന്ത്രിക്കും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...

ആഘോഷങ്ങൾ നഷ്ടമാകുന്ന തലമുറ

രാജൻ കിണറ്റിങ്കര ::::: 60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്....

ഇതര ഭാഷക്കാരോടൊപ്പം ഓണാഘോഷം കളറാക്കി BSNL മുംബൈ

മുംബൈ : വ്യത്യസ്ഥമായ ഓണാഘോഷം നാലാം വർഷത്തിലും സംഘടിപ്പിച്ച് മുംബയ് ടെലികോം സർക്കിൾ ഓഫീസ് മലയാളി കൂട്ടായ്മ. ലോക...

ഉത്രാടവും തിരുവോണവും: സദ്യയ്ക്കു മുമ്പുള്ള ഓട്ടവും സദ്യയ്ക്കു ശേഷമുള്ള ഉറക്കവും

രാജീവൻ കാഞ്ഞങ്ങാട് ::::: ഉത്രാടവും തിരുവോണവും വരുന്നു എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മഹാബലിയാണോ, പൂക്കളമാണോ,...
spot_img

More like this