ന്യൂ ബോംബെ കൾച്ചറൽ സെന്റർ അക്ബർ ട്രാവൽസിന്റെ സഹകരണത്തോടെ നടത്തുന്ന നാലാമത് മലയാള സിനിമാ അവാർഡ് നിശ ജൂൺ 16 വൈകീട്ട് 5 മണിക്ക് വാശി സിഡ്‌കോ ഹാളിൽ അരങ്ങേറും.
മലയാള ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഇരുപതോളം പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
മികച്ച നടനുള്ള പുരസ്‌കാരം വിഷ്‌ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പങ്കിടും. നിഖിൽ വിമൽ (മികച്ച നടി), സൈജു കുറുപ്പ് (സ്പെഷ്യൽ ജൂറി പുരസ്‌കാരം), കൂടാതെ റിയാസ് ഖാൻ, മധുപാൽ, രമേശ് പിഷാരഡി, ബിജു നാരായണൻ, നിത്യ മാമൻ, ഇടവേള ബാബു, കുമാരി ദേവ നന്ദന (മാളികപ്പുറം), കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രഞ്ജിൻ രാജ്, ചിത്ര നായർ, ദേവിക, നന്ദു പൊതുവാൾ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് അവാർഡുകൾ കൈമാറുക.
ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയരായ കലാ പ്രതിഭകൾ അണിനിരക്കുന്ന നൃത്ത സംഗീത ഹാസ്യ വിരുന്ന്, അഷ്ടപതി കളരിസംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, കൂടാതെ എൻ ബി സി സി യൂത്ത് വിഭാഗം കാഴ്ചവയ്ക്കുന്ന നൃത്ത പരിപാടികളും അവാർഡ് നിശയെ വർണ്ണാഭമാക്കും.
താരനിശയുടെ സംവിധാനം നിർവഹിക്കുന്നത് മനോജ് മാളവികയാണ്