റെയിൻബോ ഓൺ കാൻവാസ് ചിത്രപ്രദർശനം നവി മുംബൈയിൽ പരിസമാപ്തി കുറിക്കുമ്പോൾ 5 മലയാളി കലാകാരന്മാരുടെ സൃഷ്ടികളാണ് വൈവിധ്യം കൊണ്ട് ജനശ്രദ്ധയാകർഷിച്ചത്.
ബോംബെ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ നവിമുംബൈയിൽ നടത്തിയ റെയിൻബോ ഓൺ കാൻവാസ് ചിത്രപ്രദർശനം വേറിട്ട അനുഭവമായി
ഗിരീശൻ ഭട്ടതിരിപ്പാട്, വി.പി. പ്രശാന്ത്, വാസുദേവൻ പടുതോൾ, ധന്യ മനു, കാർത്തിക വിജു എന്നീ കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിച്ചത്.
നെക്സസ് സീവുഡ് മാളിലെ തുറന്ന വേദിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം വൈവിധ്യംകൊണ്ടാണ് ജനശ്രദ്ധയാകർഷിച്ചത്.
ജനകീയമായ പ്രദർശന വേദിയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് കലാകാരന്മാരും
നവി മുംബൈയിലെ തിരക്ക് പിടിച്ച മാളിൽ സംഘടിപ്പിച്ച പ്രദർശനം കാണാൻ ആയിരക്കണക്കിന് ആസ്വാദകർ എത്തിയിരുന്നു
പാരമ്പര്യ ചുവർചിത്രത്തിനോടൊപ്പം, കറുപ്പും വെളുപ്പും നിലനിൽക്കുന്ന രേഖാചിത്രങ്ങൾ, നൃത്തശൈലിയുടെ പ്രതിരൂപങ്ങൾ, പ്രകൃതി എന്നിവയെല്ലാം വിവിധവിഷയങ്ങളായി ചിത്രങ്ങളിലെത്തി.
സംഗീതപശ്ചാത്തലത്തിൽ നടന്ന തത്സമയ രചനയും ശ്രദ്ധ നേടി
- ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ
- ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്
- മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ് പാട്ടീലും വിശിഷ്ടാതിഥികൾ
- നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി
- വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ