More
    Homeമഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി

    Published on

    spot_img

    കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിനെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തത് വലിയ ആവേശമാണ് അണികൾക്കിടയിൽ പകർന്നത്.

    മലയാളിയും മഹാരാഷ്ട്രയുടെ ഇൻചാർജ്ജും ആയിട്ടുള്ള രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെ ജെ ജോർജ്, മറ്റു പ്രമുഖ നേതാക്കളും പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും എന്ന് ജില്ലയുടെ ഇൻചാർജ് ജോജോ തോമസ് പറഞ്ഞു

    മലയാളികളുടെ ശക്തമായ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഒരു മണ്ഡലമായി
    വസായ് ഇതിനോടകം തന്നെ മാറിയിട്ടുണ്ടെന്നും ജോജോ സൂചിപ്പിച്ചു.

    മഹാരാഷ്ട്രയിൽ അന്യഭാഷക്കാർ പാർട്ടി ഇൻ ചാർജ് ആയിട്ടുള്ള സ്ഥലങ്ങൾ കുറവാണെങ്കിലും മലയാളിയായ ജോജോ തോമസ് സംസ്ഥാന കോൺഗ്രസ് ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നത് ശ്രദ്ധേയമാണ്.

    കൊങ്കൺ റീജണിൽ നാല് സ്ഥലത്താണ് ആകെ കൈപ്പത്തി ചിഹ്നത്തിൽ മഹാവികാസ് അഘാഡി മത്സരിക്കുന്നത്. അതിൽ രണ്ട് മണ്ഡലവും വസായ് വരാർ ജില്ലാ കമ്മിറ്റിയുടെ കീഴിലാണന്ന പ്രത്യകതയുമുണ്ട്. കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വസായിയിൽ പ്രചരണത്തിനെത്തുന്നുണ്ട്.

    അഡ്വ ചാണ്ടി ഉമ്മനും MLA, സജീവ് ജോസഫ് MLA എന്നിവർ ഇന്ന് വസായിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുമെന്നും ജോജോ തോമസ് അറിയിച്ചു.

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this