കേരളത്തിൽ നിന്ന് രാവിലെ പുറപ്പെട്ടാൽ വൈകുന്നേരത്തോടെ ട്രെയിനിൽ മുബൈയിലെത്താം. രാജ്യത്ത് ഏറ്റവും പുതിയതായി തുടങ്ങിയ വന്ദേ ഭാരത് എക്‌സ്പ്രസ്സ് പ്രായോഗികമായി പ്രയോജനപ്പെടുത്തിയാൽ ഇത് സാധ്യമാക്കാം.
മംഗലാപുരം-ഗോവ വന്ദേ ഭാരതും ഗോവ-മുംബൈ വന്ദേ ഭാരത് സർവീസുമാണ് ഈ അതിവേഗ യാത്രക്ക് തുണയാകുന്നത്. എങ്ങനെയെന്നല്ലേ. തുടർന്ന് വായിക്കുക
മംഗലാപുരം-മുംബൈ വന്ദേ ഭാരത് യാത്ര
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മംഗലാപുരം-മഡ്ഗാവോൺ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സമയക്രമം മഡ്ഗാവോണിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് കിട്ടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ രാവിലെ മംഗലാപുരത്ത് നിന്നാരംഭിക്കുന്ന ട്രെയിൻ യാത്ര രാത്രിയോടെ മുംബൈയിലെത്താമെന്ന സ്വപ്നം യാഥാർഥ്യമാക്കും .
മംഗലാപുരം-ഗോവ വന്ദേ ഭാരത് 20646
മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 8.30ന് ആരംഭിക്കുന്ന വന്ദേ ഭാരത് യാത്ര 4 മണിക്കൂർ 45 മിനിറ്റിൽ ഉച്ചയ്ക്ക് 1.15ന് മഡ്ഗാവോണിൽ എത്തിച്ചേരും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1330 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2350 രൂപയുമാണ് നിരക്ക്. ഉഡുപ്പി, കർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ഉച്ചയ്ക്ക് 1.15ന് മഡ്ഗാവോണിൽ എത്തി ഭക്ഷണം കഴിച്ചോന്നു വിശ്രമിക്കുമ്പോഴേക്കും ഗോവ- മുംബൈ വന്ദേ ഭാരത് ട്രെയിൻ പുറപ്പെടാൻ സമയമാകും.
ഗോവ-മുംബൈ വന്ദേ ഭാരത് 22230
മഡ്ഗാവോണില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.40ന് ഗോവ-മുംബൈ വന്ദേ ഭാരത് ട്രെയിൻ പുറപ്പെടും. 7 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 9 മണിക്ക് പൻവേൽ റെയിൽവേ സ്റ്റേഷനിലെത്തും. താനെയിൽ 9.35, സി എസ് ടി 10.20 എന്നിങ്ങനെയാണ് സമയക്രമം.വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1745 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3295 രൂപയുമാണ് ഭക്ഷണത്തോടൊപ്പം നിരക്ക്. കൻകാവാലി, രത്നഗിരി, പൻവേൽ, താനെ, തുടങ്ങയവയാണ് പ്രധാന സ്റ്റോപ്പുകൾ.
മുംബൈ-ഗോവ വന്ദേ ഭാരത് 22229
ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5.25നും പൻവേലിൽ നിന്ന് 6.32 നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.10ന് മഡ്ഗാവോൺ റെയിൽവേ സ്റ്റേഷനിലെത്തും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1745 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3295 രൂപയുമാണ് നിരക്ക്.
മഡ്ഗാവോൺ-മംഗലാപുരം വന്ദേ ഭാരത് 20645
മഡ്ഗാവോണിൽ നിന്നും മംഗലാപുരത്തേയ്ക്ക് വൈകിട്ട് 6.10ന് എടുക്കുന്ന ട്രെയിൻ രാത്രി 10.45 ന് മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. കേരളത്തിൽ നിന്നും അതിരാവിലെ മംഗലാപുരത്തെത്തിയാൽ മേല്‌പ്പറഞ്ഞ പോലെ ഗോവയിലെത്തി അവിടുന്ന് മുംബൈയ്ക്ക് പോകാം. കേരളത്തിൽ നിന്നും മംഗലാപുരത്തേയ്ക്ക് വന്ദേ ഭാരത് അടക്കം നിരവധി ട്രെയിനുകൾ സർവീസ് നിലവിലുണ്ട്..
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു