Search for an article

HomeNewsഭാവഗായകന് അഞ്ജലിയർപ്പിച്ച് ഇപ്റ്റയുടെ ജയ സംഗീത ചന്ദ്രിക

ഭാവഗായകന് അഞ്ജലിയർപ്പിച്ച് ഇപ്റ്റയുടെ ജയ സംഗീത ചന്ദ്രിക

Published on

spot_img

ഇപ്റ്റ കേരളയുടെ മുംബൈ ഘടകം അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനായി ഒരുക്കിയ ജയ സംഗീത ചന്ദ്രിക എന്ന അനുസ്മരണം നൂതനമായ അനുഭവമായി.

ജയ സംഗീത ചന്ദ്രികയൊരുക്കിയത് കേരളത്തിൻ്റെ പാട്ടുസംസ്കൃതി നവോത്ഥാന സ്വത്വ നിർമ്മിതിയിൽ വഹിച്ച പങ്കും അതിൽ ജയചന്ദ്രൻ്റെ സ്ഥാനവും തിരിച്ചറിയുന്ന ചരിത്രപരമായ കടമ കൊണ്ടാണന്ന് ഇപ്റ്റ കേരള മുംബൈ ഘടകത്തിൻ്റെ പ്രവർത്തകർ പറഞ്ഞു.

‘പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനല്ലോ’ എന്ന് പാട്ടിൻ്റെ പരിവർത്തന സാധ്യതയെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്, ഇപ്റ്റയുടെ ഭാഗമായിരുന്ന കെ പി എ സി ഗാനത്തിലാണ്, എന്ന് നാലു മണിക്കൂർ നീണ്ട അനുസ്മരണ യോഗത്തിൽ ഇപ്റ്റ ഓർത്തു.

ഈ പരിവർത്തനം പടപ്പാട്ടുകളിലൂടെ മാത്രമല്ലെന്നും സൗന്ദര്യത്തിൻ്റെ സമസ്ത മേഖലകളിലും വരുത്തുന്ന പുതുമയിലൂടെക്കൂടിയാണെന്നും മനസ്സിലായാൽ ജയചന്ദ്രൻ എങ്ങനെയാണ് മലയാളിയുടെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമാവുന്നത് എന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ജയ സംഗീത ചന്ദ്രിക അനുസ്മരണം വെളിപ്പെടുത്തി.

സാംസ്കാരിക പ്രവർത്തകയും പി ജയചന്ദ്രനെ ഗാനലോകത്തേക്ക് കൈ പിടിച്ച് കൊണ്ട് വന്ന കെ വി രാമനാഥൻ്റെ മകളും നാടക പ്രവർത്തകയുമായ രേണു രാമനാഥൻ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് അനുസ്മരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

വാട്ട്സാപ്പ് വഴിയാണ് ജയചന്ദ്രനുള്ള ഈ ഇപ്റ്റയുടെ തിലോദകം സംഘടിപ്പിക്കപ്പെട്ടത്.

വിശ്രുത സിനിമാ ഗാനരചിയിതാവ് നിധീഷ് നടേരി, അഡ്വ ശ്രീനിവാസൻ കോഴിക്കോട്, സുമേഷ് പി എസ്, പ്രേം കുമാർ മുംബൈ, അനൂപ് കുമാർ കളത്തിൽ, ശ്യാംലാൽ മണിയറ, കൃഷ്ണപ്രിയ, സജിത്, മധു നമ്പ്യാർ, മായാദത്ത്, മനോജ് രാം മോഹൻ, മിനി മനോജ്, നന്ദൻ കാക്കൂർ, എം പി ആർ പണിക്കർ, സി പി കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ അനുസ്മരണങ്ങൾ പങ്കിട്ടു.

സിദ്ധിജ രമേഷ്, ശ്രീരാം അയ്യർ , ജന്യ പ്രവീൺ നായർ , മഹേശ്വർ, അർജ്ജുൻ കേശവൻ, അഭിനവ് ഹരീന്ദ്രനാഥ്, അശ്വിൻ നമ്പ്യാർ, അനുശ്യാം, അശ്വതി പ്രേമൻ ഇല്ലത്ത്, ശരണ്യ രോഹിത്, പ്രണവ് നായർ എന്നിവർ ജയചന്ദ്രഗീതികൾ ആലപിച്ചു.

ആസ്ത്രലിയയിൽ നിന്ന് അനൂപ് ശിവശങ്കരൻ ഇപ്റ്റയ്ക്ക് വേണ്ടി പാടിയതും പി ജയചന്ദ്രന് വേണ്ടി സംഗീതമൊരുക്കിയവരും വരികളെഴുതിയവരും സംഗീതം പകർത്തിയവരും ഓർമ്മകളും ഗാനങ്ങളും പങ്കു വെച്ചത് അനുഭവവേദ്യമായി.

ഗാനങ്ങളുടെ ഏകോപനം അജിത് ശങ്കരൻ, ബിജു കോമത്ത് എന്നിവർ നിർവ്വഹിച്ചു.

വി ആർ സുകുമാരൻ, സുബിൻ, പ്രേമൻ ഇല്ലത്ത്, ഷൈജ ബിജു, നിഷ ഗിൽബർട്ട്, സുനിത എഴുമാവിൽ, രേണു മണിലാൽ, അനിൽ പ്രകാശ്, സവിത കുറുപ്പ്, സുമലത നായർ, മോഹനൻ, ശ്രീകാന്ത് അയ്യർ, ഷോളി, സതികുമാർ, സ്മിത, അനീഷ് കുമാർ, ബാബു എൻ കെ , വി സുബ്രഹ്മണ്യൻ, ഫൈസൽ വൈത്തിരി എന്നിവർ ചർച്ചയിൽ പങ്കാളികളായി.

ജി വിശ്വനാഥൻ ആമുഖം പറഞ്ഞ ജയ സംഗീത ചന്ദ്രികയിൽ ഷാബു ഭാർഗവൻ സ്വാഗതവും, ഡിംപിൾ ഗിരീഷ് നന്ദിയും പറഞ്ഞു. ചർച്ച പി ആർ സഞ്ജയ് നിയന്ത്രിച്ചു.

Latest articles

പാതിവില തട്ടിപ്പ്; വിശദീകരണവുമായി മുംബൈയിലെ വാര്യർ ഫൌണ്ടേഷൻ

നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ എന്ന കേന്ദ്രീയ ട്രസ്റ്റിലെ കബളിപ്പിക്കപ്പെട്ട ഇരുനൂറിലധികം സന്നദ്ധ സംഘടനകളിൽ ഒരംഗം എന്ന നിലയിൽ മാത്രമാണ്...

സിപിഐ(എം) മുംബൈ; ശൈലേന്ദ്ര കാംബ്ലേ പുതിയ ജില്ലാ സെക്രട്ടറി

ഫെബ്രുവരി 7ന് നടന്ന വിപുലമായ പൊതുസമ്മേളനത്തിന് ശേഷം, മുംബൈയിലെ അന്ധേരി മരോളിൽ ഫെബ്രുവരി 8-9 തീയതികളിൽ 24-ാം ജില്ലാ...

വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ രൂപികരിച്ചു

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന പ്രാഥമിക യോഗത്തിൽ മുംബൈയിലെ...

സിപിഐ (എം) ദക്ഷിണ താനെ താലൂക്ക് സെക്രട്ടറിയായി വീണ്ടും പി കെ ലാലിയെ തിരഞ്ഞെടുത്തു

സിപിഐ (എം) ദക്ഷിണ താനെ താലൂക്ക് 24മത് കോൺഫെറൻസ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉല്ലാസനഗർ സാർവ്വജനിക് ഹാളിൽ നടന്നു. സഖാവ്...
spot_img

More like this

പാതിവില തട്ടിപ്പ്; വിശദീകരണവുമായി മുംബൈയിലെ വാര്യർ ഫൌണ്ടേഷൻ

നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ എന്ന കേന്ദ്രീയ ട്രസ്റ്റിലെ കബളിപ്പിക്കപ്പെട്ട ഇരുനൂറിലധികം സന്നദ്ധ സംഘടനകളിൽ ഒരംഗം എന്ന നിലയിൽ മാത്രമാണ്...

സിപിഐ(എം) മുംബൈ; ശൈലേന്ദ്ര കാംബ്ലേ പുതിയ ജില്ലാ സെക്രട്ടറി

ഫെബ്രുവരി 7ന് നടന്ന വിപുലമായ പൊതുസമ്മേളനത്തിന് ശേഷം, മുംബൈയിലെ അന്ധേരി മരോളിൽ ഫെബ്രുവരി 8-9 തീയതികളിൽ 24-ാം ജില്ലാ...

വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ രൂപികരിച്ചു

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന പ്രാഥമിക യോഗത്തിൽ മുംബൈയിലെ...