തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിലെ തീയേറ്ററുകളെ ഇളക്കി മറിച്ച മലയാളത്തിലെ സൈക്കോ ത്രില്ലർ പിന്നീട് ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും റീമേക്ക് ചെയ്ത ഫാസിൽ ചിത്രമാണ്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താര നിര അവിസ്മരണീയമാക്കിയ ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും വരെ മലയാളിക്ക് ഹൃദ്യമാണ്.
മധു മുട്ടമാണ് കഥയും തിരക്കഥയും. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ആലംമൂട്ടിൽ കൊട്ടാരത്തിലെ ഒരു ദുരന്തകഥയെ ആസ്പദമാക്കിയാണ് മണിച്ചിത്രത്താഴിന്റെ രചന.
സിനിമയിൽ കാണാതെ പോയ കഥകളുടെ നൃത്താവിഷ്കാരവുമായി വിസ്മയിപ്പിക്കുകയാണ് ലോക് കല്യാൺ മലയാളി അസോസിയേഷനിലെ യുവ പ്രതിഭകൾ.

ഗംഗയായ ശോഭനയോട് കൊട്ടാരത്തിലെ പഴയ കഥകൾ പറയുന്നത് ഭാസുരായി അഭിനയിച്ച കെ പി എ സി ലളിതയാണ്. രാമനാഥനും നാഗവല്ലിയും ദുഷ്‌നായ കാർന്നവരുമെല്ലാം സിനിമയിൽ പറഞ്ഞു കേട്ട കഥാപാത്രങ്ങൾ മാത്രമാണ്. ഇപ്പോഴിതാ സിനിമയിൽ കാണാതെ പോയ കഥകളുടെ നൃത്താവിഷ്കാരവുമായി വിസ്മയിപ്പിക്കുകയാണ് ലോക് കല്യാൺ മലയാളി അസോസിയേഷനിലെ യുവ പ്രതിഭകൾ.
അനന്യ നായർ, അൽബ വർഗീസ്, ദേവിക കുറുപ്പ്, ദൃശ്യ ദേവദാസ്, ഗൗരി പിള്ള, ഹന സെബിൻ, കീർത്തന നായർ, മൈഥിലി നായർ, ശ്രേയ പ്രസാദ്, തീർഥ പണിക്കർ, കിയാന പിള്ള, അക്ഷിത നായർ എന്നിവരാണ് വേദിയെ ത്രസിപ്പിച്ചത്. അരങ്ങിലെ മണിച്ചിത്രത്താഴ് സംവിധാനം ചെയ്തത് നൃത്താദ്ധ്യാപിക ശ്രുതികല മേനോനാണ്.
നൂതനമായ ആശയവും, ചടുലമായ നൃത്ത ചുവടുകളും, നാടകീയ മുഹൂർത്തങ്ങളുമായി നിറഞ്ഞ കൈയ്യടികളും പുരസ്കാരവും ഏറ്റു വാങ്ങിയാണ് ഇവരെല്ലാം വേദി വിട്ടത്. For more pictures click here Watch Video>>