പ്രായമായാല്‍ സിനിമാതാരങ്ങള്‍ക്ക് ഒന്നിച്ചുകൂടി താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചു. ഇതിനുള്ള ശ്രമം ആരംഭിച്ചതായി നടന്‍ ബാബുരാജ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.
‘ഗ്രാമത്തിന്റെ കാര്യം സര്‍ക്കാരുമായി സംസാരിച്ച് കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം പ്രാപ്തമാക്കാനാണ് പദ്ധതി. പണ്ട് തമിഴ്‌നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല’, മോഹന്‍ലാല്‍ പറഞ്ഞു.
പോയ വർഷമാണ് ഇതേ ആശയം ആംചി മുംബൈ ഓൺലൈനിൽ പങ്ക് വച്ചത്. അമ്മത്തണലൊരുക്കി മലയാള സിനിമയിലെ താര സംഘടന മാതൃകയാകണമെന്ന റിപ്പോർട്ട് മോഹൻലാൽ, ഇടവേള ബാബു അടക്കമുള്ള ‘അമ്മ ഭാരവാഹികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അവശ കലാകാരന്മാർക്ക് നൽകി വരുന്ന കൈനീട്ടത്തിന് പകരമായി ഒരു ആശ്രയ കേന്ദ്രത്തെ കുറിച്ചാണ് സംഘടന ഇനിയുള്ള കാലം ചിന്തിക്കേണ്ടതെന്ന ആശയം പ്രാവർത്തികമാക്കുവാൻ തീരുമാനിച്ച സംഘടനക്ക് അഭിനന്ദനങ്ങൾ .
ALSO READ :: അമ്മത്തണലൊരുക്കി മലയാള സിനിമയിലെ താര സംഘടന മാതൃകയാകണം