മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന ഔട്ട്ബൗണ്ട് ട്രാവൽ മാർട്ട് 2025 ആഗോള ടൂറിസം അവസരങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവൽ ഷോയാണെന്നാണ് അറിയാൻ കഴിഞ്ഞത്.
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള യാത്രാ പ്രവണതകൾ പ്രദർശിപ്പിക്കുവാനുമുള്ള അവസരമായാണ് ഔട്ട്ബൗണ്ട് ട്രാവൽ മാർട്ടിനെ കാണുന്നതെന്ന് പ്രമുഖ ട്രാവൽ ഏജൻസിയായ അക്‌ബർ ട്രാവൽസ് സി ഇ ഓ പറഞ്ഞു.
മുംബൈയിലെ അത്യാധുനിക ജിയോ വേൾഡ് കൺവെൻഷൻ സെന്റർ ആതിഥേയത്വം വഹിക്കുന്ന ഓ ടി എം ഇന്ത്യയുടെ ട്രാവൽ ഇൻഡസ്ട്രി കലണ്ടറിലെ നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരായ ഫെയർഫെസ്റ്റ് മീഡിയ അവകാശപ്പെടുന്നത്.
ഔട്ട്ബൗണ്ട് ട്രാവൽ മാർട്ട് എന്നറിയപ്പെടുന്ന ഒടിഎം, ആഗോള ടൂറിസം അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ട്രാവൽ ട്രേഡ് ഷോയായി നിലകൊള്ളുന്നു. ഈ വാർഷിക മേള അന്താരാഷ്ട്ര യാത്രാ പ്രവണതകളെ ഉയർത്തിക്കാട്ടുകയും ഇന്ത്യക്കാരും ആഗോള ട്രാവൽ പ്രൊഫഷണലുകളും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനും വേദിയാകുന്നു.
ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ, ടൂർ ഓപ്പറേറ്റർമാർ, എയർലൈനുകൾ, ഹോട്ടൽ ശൃംഖലകൾ എന്നിവയുൾപ്പെടെയുള്ള എക്സിബിറ്റർമാരുടെ ഒരു സമഗ്രമായ നിരയായിരിക്കും സ്റ്റാളുകളിൽ അണിനിരക്കുക.
OTM മുംബൈ 2025 പുതിയ ട്രെൻഡുകൾ, നൂതന യാത്രാ പരിഹാരങ്ങൾ, വ്യവസായ മുന്നേറ്റങ്ങൾ എന്നിവയ്ക്ക് ശക്തമായ ഊന്നൽ നൽകുന്നു. അന്താരാഷ്ട്ര ടൂറിസം പ്രൊഫഷണലുകൾക്ക് ഇന്ത്യൻ ബിസിനസുകളുമായി ഇടപഴകുന്നതിനുള്ള ഒരു കവാടമായി മേള പ്രവർത്തിക്കും. അതേസമയം ഇന്ത്യയുടെ വികസിച്ചു കൊണ്ടിരിക്കുന്ന ട്രാവൽ മാർക്കറ്റ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുവാനുള്ള അവസരം കൂടിയാകും ഈ ട്രാവൽ ഷോ.
