മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്മെന്റ് രംഗത്തെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്‌ഥാനത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലായ www.seagullJobs4U.com പുറത്തിറക്കി. മുംബൈയിൽ നടന്ന ചടങ്ങിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പോർട്ടൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.
മനുഷ്യവിഭവശേഷി മാനേജ്മെന്റിൽ നാലു പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള സീഗൾ ഇന്റർനാഷണൽ, ജോലിയ്ക്ക് ആന്വേഷിക്കുന്നവരെയും ജോലി ദാതാക്കളെയും സംയോജിപ്പിക്കുന്നതിൽ പുരോഗമന സാങ്കേതിക വിദ്യകളുടെ പ്രയോജനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പോർട്ടൽ പുറത്തിറക്കിയിരിക്കുന്നതെന്നും പോർട്ടൽ പ്രകാശനം ചെയ്യുമ്പോൾ ഡോ. സുരേഷ്‌കുമാർ മധുസൂധനൻ അഭിപ്രായപ്പെട്ടു. ജോബ് പോർട്ടൽ മനുഷ്യവിഭവശേഷി രംഗത്ത് പുതുതലമുറക്ക് ഉപകാരപ്രദമാകുമെന്നും, ജോലി അന്വേഷിക്കൽ പ്രക്രിയയെ കൂടുതൽ പ്രയോജനപ്രദമാക്കുകയും സങ്കീർണതകൾ ലഘൂകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1985-ൽ സ്ഥാപിതമായ സീഗൾ ഇന്റർനാഷണൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള മാനുഷിക വിഭവശേഷി റിക്രൂട്ട്മെന്റ് സ്ഥാപനമാണ്. ഇന്ത്യയിലും വിദേശത്തും വ്യാപിച്ചു പ്രവർത്തിക്കുന്ന സീഗളിന്റെ ശാഖകൾ ഡൽഹി, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ബറോഡ, വിശാഖപട്ടണം, നേപ്പാൾ, ശ്രീലങ്ക, യുഎഇ, സൗദി അറേബ്യ, ഖത്തർ, യുകെ, സ്വീഡൻ, ലിത്വാനിയ, കെനിയ എന്നിവിടങ്ങളിലുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുള്ള ഈ സംഘടന ISO 9001-2008 & ADNOC-ICV സർട്ടിഫിക്കേഷൻ ലഭിച്ച സ്ഥാപനം കൂടിയാണ്.
- ഓടിഎം 2025: മുംബൈയിൽ പ്രീമിയം ട്രാവൽ ഷോ വിജയകരമായി സമാപിച്ചു
- മുംബൈയിൽ OTM 2025; എയർ ഇന്ത്യ പവലിയനിൽ ലൈവ് പ്രീമിയം യാത്രാനുഭവം
- മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഏഷ്യയിലെ ഏറ്റവും വലിയ ട്രാവൽ ഷോ
- നൂതന സാങ്കേതിക വിദ്യയിൽ ജോബ് പോർട്ടലുമായി സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്
- Seagull International Group Unveils AI-Powered Job Portal