മുംബൈ ആസ്ഥാനമായ ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറങ്ങിയ പന്ത്രണ്ടാമത് ചിത്രമാണ് ബെസ്റ്റി. റിലീസായ കേന്ദ്രങ്ങളിലെല്ലാം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയാണ് ആദ്യ ഷോമുതൽ ചിത്രം തീയേറ്ററുകളിൽ ചിരിയും സസ്പെൻസുമായി കാണികളെ ത്രില്ലടിപ്പിക്കുന്നത്.
കൊച്ചു കൊച്ചു പ്രശ്നങ്ങൾ വിവാഹ ബന്ധങ്ങളെ ഉലക്കുന്ന സംഭവങ്ങൾ കാലത്ത് അത്തരമൊരു ബന്ധത്തിലേക്ക് മറ്റൊരാൾ കടന്നുവരുന്നതും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നതുമെല്ലാം സമൂഹത്തിലെ നേർക്കാഴ്ചകളാണ്. ഈ ചിത്രത്തിൽ വിവാഹ ബന്ധം വേർപ്പെടുത്താനുണ്ടാകുന്ന കാരണവും വീണ്ടും ജീവിതത്തിലേക്ക് കടന്നുവരുന്ന വ്യക്തിയുടെ ലക്ഷ്യവും പുതുമ നിറഞ്ഞതാണ്. ഒട്ടും വിരസതയില്ലാത്ത നിമിഷങ്ങളിലൂടെയാണ് ഷാനു സമദ് ബെസ്റ്റി ഒരുക്കിയിരിക്കുന്നത്. മറ്റൊരു പ്രധാന ഘടകം താര കുടുംബത്തിലെ രണ്ടു യുവ നടന്മാരുടെ അഭിനയത്തിലെ മത്സരമാണ്. മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്കർ സൗദാനും നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖും തമ്മിലുള്ള കോമ്പിനേഷൻ സിനിമ നൂതനുഭവമാക്കി. ഒപ്പത്തിനൊപ്പം നിന്ന് ശ്രവണയും സാക്ഷി അഗർവാളും റോളുകൾ മികച്ചതാക്കി . ഫീനിക്സ് പ്രഭു ഒരുക്കിയ സംഘട്ടന രംഗങ്ങളിൽ സാക്ഷിയുടെ ആക്ഷൻ സീക്വൻസുകൾ തീയറ്ററുകളെ ഇളക്കി മറിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ചിത്രത്തിന്റെ കഥ പൊന്നാനി അസീസിന്റെതാണ്. തിരക്കഥ, സംഭാഷണം എഴുതിയത് സംവിധായകൻ ഷാനു സമദ്
ചിത്രത്തിലെ ഗാനങ്ങളും ഗാന ചിത്രീകരണവും എടുത്തു പറയേണ്ടതാണ്. നയന മനോഹരമായ ലൊക്കേഷനുകളിലെ ഗാന ചിത്രീകരണം തെലുഗു ബോളിവുഡ് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന പ്രൗഢി നിറഞ്ഞതാണ്. നല്ലൊരു തിരക്കഥയാണ് പിൻബലം. സൗഹൃദത്തിൻറെ വലുപ്പവും കുടുംബ ബന്ധത്തിന്റെ ആഴവുമാൻ ചിത്രം സംവദിക്കുന്നത്. ആദ്യപകുതി പ്രേക്ഷകരെ രസിപ്പിച്ചപ്പോൾ രണ്ടാം പകുതിയിൽ സസ്‌പെൻസും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളുമായി ത്രില്ലർ നിറഞ്ഞതാണ്.
അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര. വിതരണം: ബെൻസി റിലീസ്.