Search for an article

HomeNewsഇ-വേസ്റ്റ് സമാഹരണവുമായി വീണ്ടും സീവുഡ്സ് സമാജം

ഇ-വേസ്റ്റ് സമാഹരണവുമായി വീണ്ടും സീവുഡ്സ് സമാജം

Published on

spot_img

ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.

ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന സംഘടനയായ സീവുഡ്സ് മലയാളി സമാജം സമാജം ഇ-വേസ്റ്റ് സമാഹരണത്തിനൊരുങ്ങുകയാണ്.

ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ ഇ-വേസ്റ്റ് കുറയ്ക്കുക എന്നത് ഭ്രമാത്മകമായ ഈ ലോകത്ത് ഒരു ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്. സീവുഡ്സ് മലയാളി സമാജം അത്തരത്തിലൊരു ചെറുകാൽവെയ്പ്പ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടത്തിയിരുന്നു.

അതിൻ്റെ മൂന്നാം പതിപ്പിനായി സമാജം തയ്യാറെടുക്കുകയാണ്.

ഇത്തരം സമാഹരിക്കപ്പെടുന്ന ഇ-പാഴ് വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഏജൻസികൾക്ക് കൈ മാറും.

പാഴായ കീബോർഡുകൾ, മൗസുകൾ, ചാർജ്ജറുകൾ, റിമോട്ടുകൾ, കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്പ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയാണ് ശേഖരിക്കുന്നത്.

സമാജത്തിലെ ലൈബ്രേറിയനായ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് ഏപ്രിൽ 15 ന് ഇ -വേസ്റ്റുകൾ സമാഹരിക്കുന്നത്.

ഭൂമിയെ മാലിന്യങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ നാം തുടരേണ്ടത് ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണയെന്നും സമാജം പ്രവർത്തകർ പറഞ്ഞു.

ഭൂമിയിൽ കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്കൊത്തു ചേരാം എന്ന സന്ദേശത്തെ മുൻ നിർത്തിയാണ് ഈ മുന്നേറ്റമെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.

Latest articles

വിഷുക്കണിയും വിഷുക്കൈനീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി .

പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു. ഏപ്രിൽ 14ന് വിഷു ദിവസം ബിൽഡിംഗ്‌...

ഓശാന ഞായറാഴ്ച.

ലോകം മുഴുവൻ ക്രിസ്തുമത വിശ്വാസികൾ യേശുക്രിസ്തുവിന്റെ ജെറുസലേം പട്ടണത്തിലേക്കുള്ള രാജകീയ പ്രവേശനം അനുസ്മരിക്കുന്നു. ഒപ്പം വിശുദ്ധവാരത്തിലേയ്ക്ക് വിശ്വാസികൾ...

വിഷു ആഘോഷവും വിശാല കേരളം പ്രകാശനവും

ബോംബെ കേരളീയ സമാജം ഏപ്രിൽ 12 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ വിവിധ പരിപാടികളോടെ വിഷു ആഘോഷവും...

വിഷു സംക്രമം (Rajan Kinattinkara)

ഇന്ന് വിഷു സംക്രമമാണ്. മലമക്കാവുകാരുടെ ഭാഷയിൽ വിഷുസംക്രാന്തി. സൂര്യൻ പടിഞ്ഞാറൻ മലകൾക്കു മറവിൽ വേനൽ ചൂടിൻ്റെ ഭാണ്ഡവും പേറി...
spot_img

More like this