നാസിക്ക് കേരള മഹിളാ സേവാസമിതി വനിതാ വിഭാഗം സംഘടിപ്പിച്ച പന്ത്രണ്ടാമത് വാർഷിക ആഘോഷങ്ങളും ഫൺഫെയറും ശ്രദ്ധേയമായി.
ഉപനഗറിലുള്ള ഇച്ഛാമണി ഹാളിൽ മാർച്ച് 29 ന് നടന്ന ആഘോഷ പരിപാടിയിൽ ഡോക്ടർ നമിത പാരിതോഷ് കൊഹോക് ലൈഫ് ടൈം എലൈറ്റ് ക്വീൻ, അമേരിക്ക മുഖ്യാതിഥിയായിരുന്നു.
ഐപിഡിജി റോട്ടറി ഡിസ്ട്രിക്ട് 3030 ആശ വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. ആദ്യ അയൺ ലേഡി പോലീസ് അശ്വിനി ദേവരേ, ഇൻറർനാഷണൽ ഷോട്ട് പുട്ട് ചാമ്പ്യൻ ശാലിനി ഛാവരിയ, മാരത്തോൺ റണ്ണർ, സൈക്ലിസ്റ്റ് നളിനി കഡ് ദേശ്മുഖ്, മുൻ കോർപ്പറേറ്റർ സുഷമ രവി പഗാരേ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കേരള മഹിളാ സേവാ സമിതി പ്രസിഡൻറ് ശ്രീമതി അനിതാ മധുസൂദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയാ കുറുപ്പ് സ്വാഗതം ആശംസിച്ചു .
കേരള സേവാസമിതി അധ്യക്ഷൻ രഞ്ജിത്ത് നായർ വൈസ് പ്രസിഡൻഡ്, കെ പി കോശി എന്നിവർ ആശംസകൾ നേർന്നു.
മുപ്പതോളം സ്റ്റോളുകൾ വിവിധതരം തുണിത്തരങ്ങൾ ജ്വല്ലറികൾ ഷോപ്പീസുകൾ തുടങ്ങി വിവിധതരം ആഹാരപദാർത്ഥങ്ങൾ എന്നിവ ഒരുക്കിയിരുന്നു. രാവിലെ 11 മണി മുതൽ തുടങ്ങിയ പരിപാടികൾ രാത്രി 10 മണി വരെ നീണ്ടു.
മനോജ് പാനൂർ ഒരുക്കിയ ഓർക്കസ്ട്ര, കെ എസ് എസ് യുത്ത് വിംഗ് ഒരുക്കിയ ഗെയിം സ്റ്റാൾ ജനപ്രീതി നേടി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് സ്പോൺസർ ചെയ്ത സിൽവർ നാണയങ്ങളും സോണിപൈഠണി നാസിക്, സഞ്ജയ് സോണി സ്പോൺസർ ചെയ്ത 3 പൈഠണി സാരികളും, കേരള മഹിളാ സേവാസമിതിയുടെ ഒന്നാം സമ്മാനമായ കൂളർ, രണ്ടാം സമ്മാനമായ റൈസ് കുക്കർ, മുന്നാം സമ്മാനമായ ഡിന്നർ സെറ്റ് തുടങ്ങി നിരവധി സമ്മാനങ്ങളും ലക്കി ഡ്രാ മുഖാന്തരം വിതരണം ചെയ്തു.
മിനി നായർ പ്രാർഥനാ ഗാനം ആലപിച്ചു. അംബിക നായർ, മിനി അനിൽ കുമാർ ചടങ്ങുകൾ നിയന്ത്രിച്ചു. കേരള മഹിളാ സേവാ സമിതിയുടെ പ്രസിഡണ്ട് അനിത മധുസൂദനൻ, സെക്രട്ടറി ജയ കുറുപ്പ്, വൈസ് പ്രസിഡണ്ട് രേഖാ നമ്പ്യാർ, ജോയിന്റ് സെക്രട്ടറി മായ നായർ, ട്രഷറർ ആഗ്നസ് ഫ്രാൻസിസ് കമ്മിറ്റി അംഗങ്ങളായ ലളിത വിനോദ് , സുനിത നായർ, സുജാത മോഹൻ, മിനി നായർ അംബിക നായർ, മിനി അനിൽകുമാർ, വിജയ ഗോവിന്ദ്, ജയ ഹരിദാസ്, സിന്ധു ഹരീഷ്, ഷീജ നായർ, ജലജ സുഗുണൻ, അനു രവീന്ദ്രൻ, അനിത ശശിധരൻ നായർ, ജ്യോതി കല്യാൺ, കാഞ്ചന കുമാരി, ഷാജി വിജയകുമാർ കേരള സേവാ സമിതിയുടെ പ്രസിഡൻറ് രഞ്ജിത്ത് നായർ സെക്രട്ടറി ജി എം നായർ, കെ എസ് എസ് യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് നിമിഷ പിള്ളൈ, സെക്രട്ടറി ഗ്രീഷ്മ സുമേഷ് നായർ എന്നിവർ ഏകോപനം നിർവഹിച്ചു.