മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു.
മെയ് 11 നു രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തു നടക്കുന്ന സെമിനാറിൽ നിയമപണ്ഡിതനും പ്രഭാഷകനുമായ ഡോ. ജി. മോഹൻഗോപാൽ ശ്രീനാരായണ മാനവധർമം എന്ന വിഷയത്തിലും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ടി. എസ്. ശ്യാമകുമാർ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും.
തുടർന്ന് ഭരതനാട്യം നർത്തകി ചെം. പാർവതി ശ്രീനാരായണ കൃതികളെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ സോദരത്വേന എന്ന നൃത്തശില്പം അവതരിക്കും. താല്പര്യമുള്ള എല്ലാവർക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് സമിതി ജന. സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു. ഫോൺ: 9820674264 , 9323465164 .