More
    HomeNewsഇന്ത്യ-പാകിസ്ഥാൻ സംഘർഷം; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത

    ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത

    Published on

    spot_img

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുംബൈ പോലീസിന് പുതിയ അവധി നൽകില്ല.

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. പ്രധാന കേന്ദ്രങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് പാകിസ്ഥാൻ ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ പോലീസ് കമ്മീഷണർമാർക്കും, പോലീസ് സൂപ്രണ്ടുമാർക്കും, സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽമാർക്കും, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാർക്കും പോലീസ് ഡയറക്ടർ ജനറൽ ഓഫീസ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

    സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, തിരക്കേറിയ സ്ഥലങ്ങൾ, സമുദ്രാതിർത്തികൾ എന്നിവിടങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഓപ്പറേഷൻ സിന്ദൂരിനു ശേഷം രാജ്യത്തെ പ്രധാന സ്ഥലങ്ങൾ തീവ്രവാദികൾ ലക്ഷ്യമിടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതിനാലാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത്, മുംബൈ പോലീസ് തങ്ങളുടെ പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ അവധികൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.

    Latest articles

    നവി മുംബൈ വിമാനത്താവളത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന കർജത്ത്-പൻവേൽ റെയിൽ പാത.

    നവി മുംബൈ വിമാനത്താവളത്തെ പൂനെയുമായി ബന്ധിപ്പിക്കുന്ന 29 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ കർജത്ത്-പൻവേൽ റെയിൽ പാത പ്രാബല്യത്തിൽ വരുന്നു. മുംബൈ...

    നാസിക് കേരള സേവാ സമിതിക്ക് പുതിയ ഭാരവാഹികൾ

    നാസിക് കേരള സേവാ സമിതിയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗം കെ എസ് എസ് ഓഫീസിൽ നടന്നു....

    സംഗീത നിശ കുടുംബ സംഗമം 2025 കണ്ണൂരിൽ

    2018ൽ തുടക്കം കുറിച്ച സംഗീത നിശ എന്ന കൂട്ടായ്മയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയുമടക്കം ഏകദേശം 270തോളം...

    സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗം: നന്ദന ഹരീഷ് 95.6% നേടി സ്കൂൾ ടോപ്പർ

    പുണെ ഖരാഡിയിലെ ലെക്സികൺ ഇന്റർനാഷണൽ സ്‌കൂൾ വാഗ്‌ഹോളി വിദ്യാർത്ഥിനിയായ നന്ദന ഹരീഷ്, സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ...
    spot_img

    More like this