ചുമർചിത്രകല (മ്യൂറൽ പെയിന്റിംഗ്), എംബ്രോയ്ഡറി ഫാഷൻ ഡിസൈനിങ് എന്നിവയിൽ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് കല്യാൺ ചാപ്റ്റർ സ്ത്രീകളായ അംഗങ്ങൾക്കായി കോഴ്സുകൾ നടത്തുന്നു.
പ്രത്യേകം രൂപപ്പെടുത്തിയ പാഠ്യക്രമത്തിൽ ഏറ്റവും എളുപ്പത്തിൽ ചുമർചിത്രകലയും എംബ്രോയ്ഡറി ഫാഷൻ ഡിസൈനിങും ഒരുമിച്ചു പഠിക്കാനുള്ള മൂന്നു മാസത്തെ കോഴ്സ് 2024 ഏപ്രിൽ മാസത്തിൽ കല്യാൺ ഈസ്റ്റിൽ ആരംഭിക്കുന്നു.
18 വയസ്സ് പൂർത്തിയായ ആർക്കും ഈ കോഴ്സുകളിൽ ചേരാം. ഉയർന്ന പ്രായപരിധി ഇല്ല. മലയാളികൾക്കെന്നല്ല മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ കല്യാൺ ചാപ്റ്ററിൽ അംഗമായ ആർക്കും മിതമായ നിരക്കിൽ ഈ കോഴ്സുകളിൽ ചേരാം. ലോകപ്രശസ്ത ചുമർചിത്രകാരിയും എംബ്രോയ്‌ഡറി ഫാഷൻ ഡിസൈൻറുമായ മാഹിയിലെ കെ.ഇ. സുലോചനയാണ് ക്ലാസ്സ് എടുക്കുന്നത്.
ഉദ്യോഗസ്ഥകൾക്കും വീട്ടമ്മമാർക്കും സൗകര്യപ്രദമായ രീതിയിലാണ് ക്ലാസ്സ് സമയം. 30 പേർ മാത്രമടങ്ങുന്ന മൂന്നു മാസത്തെ ഈ കോഴ്സ് പാസ്സായാൽ സർട്ടിഫിക്കറ്റും കേന്ദ്രസർക്കാരിന്റെ അശോകസ്തംഭമുള്ള ആർട്ടിസാൻ ഐഡന്റിറ്റി കാർഡും ലഭിക്കുന്നു. ഈ കാർഡുള്ളവർക്ക് സർക്കാരിന്റെ പല അനുകൂല്യങ്ങളും റെയിൽവേയിൽ യാത്ര ചെയ്യുന്നതിന് കൺസഷനും ലഭിക്കും. കൂടാതെ കോഴ്സിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് കേന്ദ്ര സഹായമായി തയ്യൽ മെഷീനും നൽകുമെന്ന് സംഘടനയുടെ റീജിയണൽ ട്രഷററും ഡയറക്ടറുമായ ശാന്ത എസ്. നായർ അറിയിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് വിദഗ്ദ്ധമായി പഠിപ്പിക്കുന്ന ഈ കോഴ്സുകളിലേക്ക് പേര് രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 9819669221, 9833566504 എന്നീ നമ്പറുകളിൽ വിളിക്കാം.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു