സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) 2025-ലെ പത്തും പന്ത്രണ്ടും ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ്സ് പാസ് ശതമാനം: 93.66%, പന്ത്രണ്ടാം ക്ലാസ്സ് പാസ് ശതമാനം: 88.39%. പങ്കെടുത്ത വിദ്യാലയങ്ങൾ (ക്ലാസ് 10): 19,299. പരീക്ഷാ കേന്ദ്രങ്ങൾ (ക്ലാസ് 10): 7,330
വിദ്യാർത്ഥികൾക്ക് അവരുടെ സീറ്റ് നമ്പർ, സ്കൂൾ നമ്പർ, അഡ്മിഷൻ ഐഡി എന്നിവ ഉപയോഗിച്ച് ഓൺലൈനിൽ ഫലം പരിശോധിക്കാം: cbseresults.nic.in
ഫലത്തിൽ സംതൃപ്തിയില്ലാത്ത വിദ്യാർത്ഥികൾ റീ-വാലുവേഷൻ സപ്ലിമെന്ററി പരീക്ഷകൾക്കും അപേക്ഷിക്കാം. ഇതിന്റെ തീയതികളും മാർഗനിർദ്ദേശങ്ങളും CBSE പിന്നീട് പ്രസിദ്ധീകരിക്കും.
നൂറ് മേനി വിജയം ആവർത്തിച്ച് ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ്
CBSC പത്താ൦ ക്ലാസ്സ് പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും നൂറു ശതമാനം വിജയവുമായി ഡോംബിവലി ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ & ജൂനിയർ കോളേജ് തിളങ്ങി.
പരീക്ഷ എഴുതിയ 164 വിദ്യാർത്ഥികളും വിജയിച്ചു. 30% വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയിച്ചു. ഇംഗ്ലീഷ്, സയൻസ്, കണക്ക് വിഷയങ്ങളിൽ മികച്ച വിജയം നേടി
ശ്രേയസ് ഗവാസ് (98.20% ), സിദ്ദി ചൗദരി(97.20%), പാർത്ഥ് കദം (96.20%), സ്വരൂപ് ഖണ്ഡേക്കർ (96.20%) എന്നിവരാണ് സ്കൂൾ ടോപ്പേഴ്‌സ് .
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇക്കുറിയും മികച്ച വിജയം നേടാൻ പ്രാപ്തരാക്കിയതെന്ന് സ്കൂൾ സ്ഥാപക ഡയറക്ട്ർ ഡോ.ഉമ്മൻ ഡേവിഡ് പറഞ്ഞു. പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ വിജയികളെ അഭിനന്ദിച്ചു.