പൂനെ ദെഹു റോഡ് ശ്രീനാരയണഗുരു മന്ദിർ സമിതിയുടെ 23മത് പ്രതിഷ്ട വാർഷികാഘോഷ ചടങ്ങുകൾ ശിവഗിരി മഠാധിപദി ബ്രഹ്മശ്രി സച്ചിദാനന്ദ സ്വാമികളുടെ കാർമ്മികത്വത്തിൽ വിപുലമായ പരിപാടികളോടെ നടന്നു.

വർണ്ണ ശബളമായ ഘോഷയാത്രയിൽ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളുമായി ആയിരത്തിൽപരം പീതാംബരധാരികളായ ഭക്തജനങ്ങൾ അണിചേർന്നു .ക്ഷേത്രം തന്ത്രി ശിവനാരായണതീർഥ സ്വാമിയുടെയും മേൽശാന്തി ശ്രീനിമോൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ സർവൈശ്വര്യപൂജയും കലശാഭിഷേകവും നടന്നു. തുടർന്ന് പ്രസിഡന്റ് ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമൂഹത്തിലെ പ്രമുഖർ വ്യക്തികൾ പങ്കെടുത്തു