മുംബൈയിൽ തിരക്കുള്ള ട്രെയിനിൽ കവാടത്തിൽ നിന്നവരാണ് അപകടത്തിനിരയായതെന്നാണ് പ്രാഥമിക വിവരം . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈയ്ക്ക് സമീപം താനെയിൽ മുംബ്രയിലാണ് സംഭവം .ലോക്കൽ ട്രെയിനിൽ നിന്ന് വീണു 5 പേരുടെ മരണം റെയിൽവേ സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ മുതൽ മുംബ്ര ലോക്കൽ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.
ടിട്വലയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് 8 പേർക്ക് പരിക്കേറ്റു. 8 മുതൽ 12 വരെ പേർ ലോക്കൽ ട്രെയിനിൽ നിന്ന് വീണതായാണ് റിപ്പോർട്ടുകൾ. തിരക്ക് മൂലമാണ് വീഴ്ച സംഭവിച്ചതെന്ന് കരുതപ്പെടുന്നു, പക്ഷേ കാരണം ഇപ്പോഴും വ്യക്തമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സംഭവം നടന്നത്. ഈ സമയം ട്രെയിൻ വലിയ രീതിയിൽ കുലുങ്ങിയ ആഘാതത്തിലാണ് യാത്രക്കാർ തെറിച്ചു വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച്, ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകൾ ഒരു കമ്പാർട്ടുമെന്റിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. തിരക്ക് കാരണം യാത്രക്കാർ വാതിലുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സേവനങ്ങളെയും സംഭവം ബാധിച്ചു.