More
    HomeNewsവേൾഡ് മലയാളി കൗൺസിൽ എ.പി. പ്രൊവിൻസ് വാർഷിക കുടുംബസംഗമം; വനിതാ ഫോറത്തിന് തുടക്കം

    വേൾഡ് മലയാളി കൗൺസിൽ എ.പി. പ്രൊവിൻസ് വാർഷിക കുടുംബസംഗമം; വനിതാ ഫോറത്തിന് തുടക്കം

    Published on

    വിശാഖപട്ടണം | ആഗസ്റ്റ് 24, 2025 – വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) ആന്ധ്രാപ്രദേശ് പ്രൊവിൻസ് വാർഷിക കുടുംബസംഗമവും വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും എൻ.എസ്.ടി.എൽ. സദ്ഭാവന ഹാളിൽ സംഘടിപ്പിച്ചു. എൻ.എസ്.ടി.എൽ. ഡയറക്ടർ ഡോ. എബ്രഹാം വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

    കഴിഞ്ഞ വർഷം രൂപം കൊണ്ട എ.പി. പ്രൊവിൻസ്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇന്ത്യ റീജിയനിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയതായി ഡബ്ല്യു.എം.സി. ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ പറഞ്ഞു.

    വനിതാ ഫോറം ഇന്ത്യ റീജിയൻ പ്രസിഡന്റായ ഗീതാ രമേഷ് വിശിഷ്ടാതിഥിയായിരുന്നു. ആന്ധ്ര മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാമ നായർ സർക്കാർ, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. റിഫത് ജനാർദനൻ, ഡി.എസ്.എൻ. ലോ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിഫത് ഖാൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

    സംസ്കാരിക പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച ഭാരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കൂടാതെ ജനപ്രിയ ഗാനങ്ങളും ചടങ്ങിന് മിഴിവേകി. പ്രായ ലിംഗ ഭേദമന്യേ സംഘടിപ്പിച്ച ഫാഷൻ ഷോയും ശ്രദ്ധേയമായി.

    2024–25 വർഷത്തിൽ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് നടത്തിയ സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് ഡബ്ല്യു.എം.സി. എ.പി. പ്രൊവിൻസ് സെക്രട്ടറി ഡോ. പി.കെ. ജോസിന് പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 4 വീൽചെയറുകളും ചടങ്ങിൽ വിതരണം ചെയ്തു.

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this