More
    HomeNewsദശാബ്ദ നിറവിൽ സി.എസ്.ടിയിൽ തിരുവോണ നാളിൽ 'അമ്മപ്പൂക്കളം'

    ദശാബ്ദ നിറവിൽ സി.എസ്.ടിയിൽ തിരുവോണ നാളിൽ ‘അമ്മപ്പൂക്കളം’

    Published on

    ​മുംബൈ: മലയാളികളുടെ ദേശീയോത്സവമായ ഓണം, ഐതിഹ്യപ്പെരുമയുടെ മഹാബലി സങ്കൽപ്പവുമായി മുംബൈ നഗരത്തിൻ്റെ ഹൃദയത്തിൽ വർണ്ണാഭമാക്കാൻ ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) ഒരുങ്ങുന്നു.

    2015-ൽ ആരംഭിച്ച് മുംബൈയുടെ ഓണാഘോഷത്തിൻ്റെ മുഖമുദ്രയായി മാറിയ സി.എസ്.എം.ടിയിലെ മെഗാപൂക്കളം, ഇത്തവണ ദശാബ്ദത്തിൻ്റെ നിറവിൽ പുതിയൊരു ചരിത്രം കുറിക്കും.

    മുംബൈക്ക് മനുഷ്യ സമാധാനത്തിൻ്റെ സന്ദേശവുമായി മെഗാ പൂക്കള വർണ്ണവിസ്മയം സെപ്റ്റംബർ 5-ന്

    2025 സെപ്റ്റംബർ 5, തിരുവോണ നാളിൽ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി) സ്റ്റേഷൻ ഈ വർണ്ണവിസ്മയത്തിന് സാക്ഷ്യം വഹിക്കും.

    ​മഹാബലിയുടെ ഭരണകാലം ഓർമ്മിപ്പിക്കുന്ന സമത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശത്തോടൊപ്പം, “മനുഷ്യ സമാധാനം” (Human Peace) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പൂക്കളം ഒരുങ്ങുന്നത്.

    വെറുമൊരു ആഘോഷത്തിനപ്പുറം, വലിയൊരു സന്ദേശവും ഓർമ്മപ്പെടുത്തലുമാണ് ഞങ്ങളുടെ ഈ പൂക്കളമെന്ന് അമ്മ പ്രസിഡൻ്റ് ജോജോ തോമസ് പറയുന്നു.

    2008-ലെ ഭീകരാക്രമണത്തിൽ സി.എസ്.എം.ടിയിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള സ്നേഹസ്മരണാഞ്ജലികൂടിയാണിത്. ഭീകരതയ്ക്കെതിരായ സ്നേഹത്തിൻ്റെ പ്രതിരോധവും, സാഹോദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമാണ് ഓരോ പൂവും ഇവിടെ വിടർത്തുന്നത്.

    “ഇത് ഞങ്ങളുടെ നഗരമാണ്, സ്നേഹവും ഐക്യവുമാണ് അതിൻ്റെ ശക്തിയെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് അമ്മയുടെ അംഗങ്ങൾ ഓരോ വർഷവും ഇവിടെ ഒത്തുകൂടുന്നത്” ജോജോ പറഞ്ഞു.

    ​ഓണത്തിന് ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ടതും, ഏറ്റവും കൂടുതൽ പേർ സെൽഫിയെടുത്തതുമായ പൂക്കളം എന്ന റെക്കോർഡ് ഈ ജനകീയ ഉദ്യമത്തിനുണ്ട്.

    റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകളിൽ പലപ്പോഴും ഈ പൂക്കളത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഇടം നേടാറുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വർണ്ണവിസ്മയത്തെക്കുറിച്ച് വാർത്തകൾ നൽകിയിട്ടുണ്ട്.

    ലക്ഷക്കണക്കിന് യാത്രക്കാർ ദിനംപ്രതി കടന്നുപോകുന്ന ടെർമിനസിൽ, തിരക്കിനിടയിലും ഒരു നിമിഷം നിന്ന് ഈ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനും, അതിൻ്റെ പശ്ചാത്തലത്തിൽ ഒരു സെൽഫി പകർത്താനും ജാതിമതഭേദമന്യേ ആളുകൾ എത്തുന്നു.

    ഓണം ഇന്ന് മലയാളിയുടെ മാത്രമല്ല, മുംബൈ നഗരത്തിൻ്റെ സ്വന്തം ഉത്സവമായി മാറിയിരിക്കുന്നുവെന്നാണ് നഗരവാസികളും പറയുന്നത്.

    ​നൂറുകണക്കിന് കിലോ പൂക്കളും നൂറോളം സന്നദ്ധപ്രവർത്തകരും ചേർന്നുള്ള കഠിനാധ്വാനമാണ് ഓരോ വർഷത്തെയും ഈ മെഗാ പൂക്കളത്തിന് പിന്നിൽ. സെപ്റ്റംബർ 4-ന് രാത്രി 10 മണിക്ക് ഞങ്ങൾ പൂക്കളം നിർമ്മിക്കാൻ ആരംഭിക്കും. സംഘാടകർ പറയുന്നു.

    സെപ്റ്റംബർ 5 പുലർച്ചയോടെ പൂർത്തിയാക്കി, തിരുവോണപ്പുലരിയിൽ മുംബൈക്ക് സമർപ്പിക്കും. ലക്ഷക്കണക്കിന് ആളുകളുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ് ഞങ്ങളുടെ ഊർജ്ജമെന്ന് മുംബൈയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, ആൾ മുംബൈ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ജോജോ തോമസ് പറഞ്ഞു.

    ​പൂക്കൾ തയ്യാറാക്കുന്ന ജോലികൾ സെപ്റ്റംബർ 4-ന് ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിക്കും. തിരുവോണ ദിനമായ സെപ്റ്റംബർ 5-ന് രാവിലെ 7 മണി മുതൽ പൂക്കളം പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമുണ്ടാകും.

    ഈ മഹത്തായ ഉദ്യമത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് mumbaiammagmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...