നഷ്ടപ്പെട്ട പഴമയുടെ പരിശുദ്ധിയും ഗുണമേന്മയും ചേർന്ന കലർപ്പില്ലാത്ത നാട്ടുരുചികളെ നഗരത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നാട്ടകം ഫുഡ് സ്റ്റോറിൻ്റെ പിറവിയിലേക്ക് നയിച്ചത്.
കേരളത്തിലെ പല ജൈവ കർഷക കൂട്ടായ്മകൾ, വീടുകളിൽ തന്നെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന ചെറു സംരംഭകർ, ഇങ്ങനെയുള്ള മേഖലകളിൽ നിന്നും ഏറ്റവും വിശ്വാസയോഗ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ശേഖരിച്ച് നഗരത്തിൽ ലഭ്യമാക്കുവാനുള്ള ശ്രമമാണ് നാട്ടകം ഗ്രൂപ്പിൻ്റേത്.
ഭക്ഷ്യവസ്തുക്കളിലെല്ലാം ക്രമാതീതമായി മായം കലരുന്ന ഈ കാലത്ത് ആഹാരം ഔഷധവും ആരോഗ്യം സമ്പത്തുമാകണം എന്ന പഴയ തലമുറയുടെ വാക്കുകളെ പൂർണ്ണമായും ഏറ്റെടുത്തുകൊണ്ട് പരമാവധി ശുദ്ധിയും ഗുണമേന്മയും ഉറപ്പുവരുത്തി ശേഖരിക്കുന്ന വിഭവങ്ങൾ മാത്രമാണ് നാട്ടകം ജനങ്ങളിലേക്കെത്തിക്കുന്നത്.
വിവിധതരം അച്ചാറുകൾ, വ്യത്യസ്തമായ പാലക്കാടൻ കൊണ്ടാട്ടങ്ങൾ, ഗുണമേന്മ ഉറപ്പുവരുത്തിയ കറിപ്പൊടികൾ, അരി ചെമ്പ തുടങ്ങി പലയിനം പുട്ടുപൊടികൾ ഇങ്ങനെ ഒരു നാടിൻറെ തനിമയോട് ചേർന്ന് നിൽക്കുന്ന നാട്ടു വിഭവങ്ങളുടെ
കലവറയാണ് നാട്ടകത്തിൻ്റേത്.
നവി മുംബൈ ഉൽവേ കേന്ദ്രീകരിച്ചാണ് നാട്ടകം ഫുഡ് സ്റ്റോർ പ്രവർത്തിക്കുന്നത്.
ഉൽവേ, നെരൂൾ, ബേലാപൂർ, ഏരിയകളിൽ നാട്ടകം പ്രോഡക്റ്റുകൾ ഫ്രീ ഡെലിവറി നൽകുന്നു. മുംബൈയിലുടനീളം കൊറിയർ സൗകര്യവും ലഭ്യമാണ് .
കേരളത്തിൽ പാലക്കാട് തൃത്താലയിലും നാട്ടകം ഫുഡ് സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്.
ഓർഡറുകൾക്ക് : 8097638073
വിവരങ്ങൾക്ക്: 9029130604 : 7738686944
