More
    HomeArticleവൈറ്റ് ഹൗസിൽ നിന്നൊരു ഫോൺ

    വൈറ്റ് ഹൗസിൽ നിന്നൊരു ഫോൺ

    Published on

    • രാജൻ കിണറ്റിങ്കര ::::

    ഇന്നലെ രാത്രി അവിചാരിതമായാണ് അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നും ഒരു ഫോൺ വന്നത്. ആരാ ഈ പാതിരാക്ക് എന്ന് ചോദിച്ചപ്പോൾ അമേരിക്കയിൽ അപ്പോൾ നട്ടുച്ചയാണത്രെ. ട്രംപിനെ രക്ഷിക്കണം എന്നാണ് ഫോൺ ചെയ്ത ആളുടെ അപേക്ഷ. ട്രംപിനെ എങ്ങനെ രക്ഷിക്കാൻ, ട്രമ്പിൽ നിന്ന് ലോകത്തെ അല്ലെ രക്ഷിക്കേണ്ടത് എന്നാലോചിച്ച് നിൽക്കുമ്പോൾ ഫോൺ ചെയ്ത ആൾ പറഞ്ഞു, ട്രംപിന് ഒരു ടാർഗറ്റ് കംപ്ലീറ്റ് ആക്കാൻ ഉണ്ട്, നിങ്ങൾ ഒന്ന് സഹായിക്കണം എന്ന്. ഞാൻ ഒരു നിമിഷം അന്തം വിട്ടുപോയി, ട്രംപിന് വല്ല ബാങ്കിന്റെയും കാൾ സെന്ററിലാണോ ജോലി, മാസാവസാനം ടാർഗറ്റ് കംപ്ലീറ്റ് ആക്കാൻ ?

    അതേയ്, ട്രംപ് ഏഴു യുദ്ധങ്ങൾ നിർത്തി ഇത് വരെ, ഒരു പത്തെണ്ണം ആയാൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അപേക്ഷിക്കാം, പത്ത് കിട്ടിയില്ലെങ്കിലും ചുരുങ്ങിയത് ഒമ്പതെണ്ണമെങ്കിലും വേണം. അപേക്ഷ നൽകാൻ ഇനി 20 ദിവസമേ ബാക്കിയുള്ളൂ. എങ്ങനെ ടാർഗറ്റ് ഒപ്പിക്കും, ഇതാണ് അയാൾക്ക് അറിയേണ്ടത്. ഫോൺ ചെയ്ത ആൾ ഇംഗ്ളീഷിലാണ് കേട്ടോ പറയുന്നത്. (ചിലർ ആലോചിക്കും വൈറ്റ് ഹൗസിൽ നിന്ന് മലയാളത്തിലാണോ സംസാരിച്ചത് എന്ന്)

    ഇനി എവിടെയെങ്കിലും ഒരു യുദ്ധം സ്വയം ഉണ്ടാക്കി അത് നിർത്താൻ ഇടപെടുവാനുള്ള സമയവും ഇല്ല. പുട്ടിനാണെങ്കിൽ പറഞ്ഞാൽ കേൾക്കുന്നുമില്ല, അതാണ് ട്രംപിന്റെ ഉറക്കം കെടുത്തുന്നത്. ഇത് കാരണം പ്രസിഡന്റിന് അമേരിക്കയുടെ ഭരണത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, ശ്രദ്ധക്കുറവ് കാരണം തീരുവ പലകയിൽ 25 നു പകരം 50 ഉം 30 വേണ്ടിടത്ത് 15 ഉം ഒക്കെ എഴുതി വയ്ക്കാൻ തുടങ്ങിയത്രേ. അമേരിക്ക ആകെമൊത്തം അവതാളത്തിലായ സങ്കടത്തിലാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ഈ അടിയന്തിര ഫോൺ വന്നിരിക്കുന്നത്.

    ഈ നോബൽ സമ്മാനം ഇങ്ങനെ ഇരന്നു വാങ്ങേണ്ട സാധനമാണോ?

    ആരോ പറഞ്ഞുവത്രേ, മലയാളത്തിലെ വാട്സ് ആപ്പ് കവികൾ ഇതൊക്കെ മനോഹരമായി കൈകാര്യം ചെയ്യും, അവർക്ക് കഥ കവിത ആക്കിയും, കവിത കഥ ആക്കിയും ചെറുകഥ നോവൽ ആക്കിയും ഇല്ലാത്തത് ഉണ്ടാക്കിയും ഉള്ളത് ഇല്ലാതാക്കിയും ഒക്കെ നല്ല തഴക്കവും പഴക്കവും ഉള്ളവരാണ്, ഈ പറഞ്ഞ ഇഷ്യു ഒക്കെ അവരെ ബന്ധപ്പെട്ടാൽ ഈസി ആയി കൈകാര്യം ചെയ്യും. ഇത് പറഞ്ഞ ആൾ രണ്ടോ മൂന്നോ കവികളുടെ നമ്പറും കൊടുത്തുവത്രെ. പാതിര ആയതിനാൽ മറ്റു രണ്ടുപേരും നമ്പർ എടുത്തില്ല, അതാണ് എന്നെ ട്രൈ ചെയ്തിരിക്കുന്നത്. നിർഭാഗ്യത്തിന് ഞാൻ ഫോൺ എടുത്തും പോയി.

    ഞാൻ ചോദിച്ചു, ആദ്യം ലോകത്ത് നടക്കുന്ന യുദ്ധങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടായാലല്ലേ അത് നിർത്താൻ പറ്റുമോ എന്ന് ശ്രമിക്കാൻ പറ്റൂ.

    അതിനൊന്നും സമയമില്ല, ഒരു വിധം പൊട്ടാപൊട്ടികൾ ഒക്കെ ട്രംപ് നിർത്തിയിട്ടുണ്ടത്രെ, ഇനി ഇപ്പോൾ ലോകത്ത് യുദ്ധം ഉണ്ടോ എന്നത് തന്നെ ട്രംപിന് അറിയില്ലത്രേ.

    അപ്പോൾ എന്ത് ചെയ്യും, യുദ്ധം നിർത്തലാണ് മാനദണ്ഡം എങ്കിൽ വല്ല രാഷ്ട്രനേതാക്കളുടെയും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പിണക്കത്തെ യുദ്ധമാക്കി അതൊന്ന് നിർത്താൻ ശ്രമിച്ചൂടെ, ഞാൻ ചോദിച്ചു.

    സ്വന്തം വീട്ടിലെ യുദ്ധം നിർത്താൻ പറ്റുന്നില്ല പിന്നെയാ മറ്റുള്ളവരുടെ വീട്ടിലെ എന്നാണത്രെ ട്രംപ് പറയുന്നത്.

    അല്ല, ഈ നോബൽ സമ്മാനം ഇങ്ങനെ ഇരന്നു വാങ്ങേണ്ട സാധനമാണോ, ഞാൻ ചോദിച്ചു.

    അങ്ങോർക്ക് സമാധാന പുരസ്കാരം കിട്ടിയില്ലെങ്കിൽ അങ്ങോർ ലോകത്തിന്റെ മുഴുവൻ സമാധാനം കെടുത്തും. അതിലും നല്ലതല്ലേ, ഒരെണ്ണം കൊടുക്കുന്നത്, അതും കെട്ടിപ്പിടിച്ച് എക്‌സിലോ എഫ്.ബി. യിലോ ഫോട്ടോ ഇട്ട് കളിച്ചോളും.

    നിങ്ങൾ സംശയം ചോദിക്കാതെ ഒരു പരിഹാരം കാണൂ, കേരളത്തിലെ വാട്സ് ആപ്പ് വിദഗ്‌ധർ ഏതിനും പരിഹാരം കാണുന്നവരാണ് എന്ന് അമേരിക്കയിൽ വരെ പാട്ടാണ്. ഫോൺ ചെയ്ത ആൾ അക്ഷമനായി

    ഒരു വഴിയുണ്ട്, ചരിത്രവും രേഖകളും ഒന്നും ഇല്ലാത്ത ഏതെങ്കിലും യുദ്ധം നിർത്തി എന്ന് പറയുക, ഞാൻ പറഞ്ഞു.

    എന്ന് വച്ചാൽ ? വേൾഡ് വാർ ആണോ ?

    അതിനൊക്കെ ചരിത്രവും രേഖകളും ഉണ്ടല്ലോ, ഇന്ത്യൻ ഇതിഹാസത്തിൽ നടന്ന രണ്ടു യുദ്ധങ്ങളാണ് മഹാഭാരത യുദ്ധവും രാമരാവണ യുദ്ധവും. ഇത് രണ്ടും ട്രംപ് ആണ് നിർത്തിയത് എന്ന് അപേക്ഷയിൽ എഴുതി ചേർക്കുക. ഞാൻ പറഞ്ഞു. അതിന്റെ യാഥാർഥ്യങ്ങളൊന്നും എവിടെയും കിട്ടാൻ പോകുന്നില്ല.

    പക്ഷെ, അന്ന് ട്രംപ് ഈ ഭൂമിയിൽ ഇല്ലല്ലോ, അത്കൊണ്ട് അപേക്ഷ തള്ളി പോകില്ലേ, അയാൾക്ക് വീണ്ടും സംശയം.

    അതൊക്കെ അവാർഡ് കമ്മിറ്റി പരിശോധിക്കുന്ന കാര്യങ്ങളല്ലേ, തൽക്കാലം നിങ്ങടെ ട്രംപിനെ ഒന്ന് സമാധാനപ്പെടുത്താൻ ഇതേ വഴിയുള്ളൂ. നിങ്ങൾ പറഞ്ഞോളൂ, ഇന്ത്യയിൽ നിന്ന് രണ്ടു യുദ്ധങ്ങളുടെ കൂടി ലിസ്റ്റ് വന്നിട്ടുണ്ട്, അതും നിർത്തിയത് താങ്കളാണ് എന്ന് അപേക്ഷയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട് എന്ന്. അവാർഡ് പ്രഖ്യാപിക്കും വരെയെങ്കിലും അയാൾ ലോകത്തിനൊരു സമാധാനം കൊടുക്കട്ടെ, ഞാൻ അത്രയും പറഞ്ഞ് ഫോൺ വച്ചു ..

    രാജൻ കിണറ്റിങ്കര

    Latest articles

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    നിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    മുംബൈയിൽ ദിവയിൽ താമസിക്കുന്ന മലയാളി യുവാവാണ് നിരന്തര പീഡനത്തിനൊടുവിൽ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു. ഇന്ന് രാവിലെ 8.30...
    spot_img

    More like this

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...