അഖില കാസർഗോഡ് മുസ്ലിം ജമാഅത്തും, മുംബൈ കാസർഗോഡ് കൂട്ടായ്മയും സംയുക്തമായി നഗരത്തിലെ മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച നോർക്ക (NORKA) രജിസ്ട്രേഷൻ ക്യാമ്പ് വൻ വിജയമായി.
മുംബൈ പ്രവാസികളുടെ പങ്കാളിത്തം ക്യാമ്പിന് കൂടുതൽ ഉണർവേകി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ്, കേന്ദ്ര ഹജ് കമ്മിറ്റി സിഇഒ ഷാനവാസ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് എം.എ ഖാലിദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജമാഅത്ത് ജനറൽ സെക്രട്ടറി സുലൈമാൻ മെർച്ചൻ്റ് ജമാഅത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി.
തുടർന്ന്, നോർക്ക ഡവലപ്മെൻ്റ് ഓഫീസർ റഫീഖ് നോർക്ക റൂട്ട്സ് സേവനങ്ങളെക്കുറിച്ചും, പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
പരിപാടിയിൽ കാസർഗോഡ് കൂട്ടായ്മ ജനറൽ സെക്രട്ടറി എം.എ ഉളുവാർ സാഹിബ് സ്വാഗതവും ട്രഷറർ ഫിറോസ് ആശംസകൾ നേർന്നും സംസാരിച്ചു. പൈച്ചാർ അബ്ദുല്ല നന്ദി അറിയിച്ചു.
