More
    HomeArticleകുഞ്ചൻ നമ്പ്യാർ ഉണ്ടായിരുന്നെങ്കിൽ !!!

    കുഞ്ചൻ നമ്പ്യാർ ഉണ്ടായിരുന്നെങ്കിൽ !!!

    Published on

    എന്നാൽ ഞാനൊരു
    കഥയുരചെയ്യാം
    സ്വർണ്ണം ചെമ്പായി
    മാറിയ കഥകൾ

    കാലം കലിയുഗ
    മെന്നത് ചൊല്ലി
    കളിപറയാമോ
    കള്ളക്കാര്യം

    ബാങ്കിൽ മോഷണം
    വീട്ടിൽ മോഷണം
    നാട്ടുനടപ്പായ്
    അമ്പലമോഷണം

    ഭഗവാന്മാരെ
    കബളിപ്പിച്ചും
    സ്വത്തുക്കൾ നേടണ –
    മെന്നൊരു ചിന്ത

    നോട്ടുകളൊക്കെ
    ചീട്ടുകളാകും
    സ്വർണ്ണം പോയൊരു
    ചെമ്പു തിളങ്ങും

    കോവിലിലുള്ളൊരു
    വസ്തുകളെല്ലാം
    നാടുകൾ തോറും
    അലഞ്ഞു നടപ്പൂ

    മുപ്പത് കിലോ സ്വർണ്ണം
    കൊണ്ടൊരു ചെറു-
    ക്ഷേത്രം പണിയാമെന്നത്
    സത്യം

    നാട് കറങ്ങും
    വാതിൽ പൂജകൾ
    ഓടി നടപ്പിത്
    സിനിമാക്കാരും

    വ്രതശുദ്ധികളും
    ആചാരങ്ങളും
    കരിയില പോലെ
    പറന്നു നടപ്പൂ

    സ്വർണ്ണം എങ്ങനെ
    ചെമ്പായ് മാറി
    അറിയാതാർക്കും
    ദേവന്നൊഴികെ

    നല്ലൊരു കുറിയും
    നെറ്റിയിൽ ചാർത്തി
    ഭക്തർ ചമഞ്ഞു
    നടപ്പൂ പലരും ..

    സ്വർണ്ണം എവിടെ –
    പോയെന്നില്ല
    ചോദിക്കാനിവിടെ
    മല്യയുമില്ല

    ചെമ്പിനുമോടിനും
    ക്ലാവ് പിടിക്കും
    സ്വർണ്ണത്തിന്മേൽ
    ആശ പിടിക്കും

    വിശന്നു വലഞ്ഞൊരു
    റൊട്ടിക്കഷ്ണം
    മോഷ്ടിച്ചവനെ
    കോടതി കേറ്റും

    കോടികൾ തട്ടിയ
    ആളുകളെല്ലാം
    കേസ് ജയിക്കും
    തെളിവില്ലാതെ

    മോഷണ മുതലിന്
    നികുതികളില്ല
    ഇൻകം ടാക്സിൻ
    ഭയവും വേണ്ട..

    മറ്റൊരു കേസ്
    കിട്ടും വരെയേ
    മലയാളീസിത്
    പാടി നടക്കൂ

    കക്കുന്നവനും
    കാക്കുന്നവനും
    നന്നായറിയാം
    ഈവക സത്യം.

    അതിനാലിനിയൊരു
    കഥ ഉയരും വരെ
    ചാനൽ ചർച്ചകൾ
    മാത്രം കാണാം..

    • (c) രാജൻ കിണറ്റിങ്കര

    Latest articles

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    നിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    മുംബൈയിൽ ദിവയിൽ താമസിക്കുന്ന മലയാളി യുവാവാണ് നിരന്തര പീഡനത്തിനൊടുവിൽ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു. ഇന്ന് രാവിലെ 8.30...
    spot_img

    More like this