HomeNewsജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ സോളോ ചിത്രപ്രദർശനം ഡിസംബർ 8 മുതൽ 14 വരെ

ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ സോളോ ചിത്രപ്രദർശനം ഡിസംബർ 8 മുതൽ 14 വരെ

Published on

പ്രശസ്ത മലയാളി ചിത്രകാരൻ പടുതോൾ വാസുദേവന്റെ സോളോ എക്സിബിഷൻ ‘Voyage’ മുംബൈയിലെ ഐകോണിക് കേന്ദ്രമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ ഡിസംബർ 8 മുതൽ 14 വരെ നടക്കും. ഡിസംബർ 8-ന് വൈകിട്ട് 4 മണിക്ക് ചിത്രപ്രദർശനത്തിന് തിരി തെളിയും.

1980-കളിൽ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പഠിക്കവെ ജർമൻ നിയോ-എക്സ്പ്രഷനിസം, മെക്സിക്കൻ സോഷ്യൽ റിയലിസം തുടങ്ങിയ ശക്തമായ കലാപ്രവാഹങ്ങൾ നിലനിന്നിരുന്നപ്പോഴും കാൻഡിൻസ്കിയുടെ ആബ്സ്ട്രാക്റ്റ് ആശയങ്ങളും ആത്മീയ ജ്യാമിതിയും പടുതോൾ വാസുദേവന്റെ കലാസൃഷ്ടികളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു.

മനുഷ്യനും പ്രകൃതിയുമുള്ള ബന്ധവും, ഓർമ്മയും കൽപ്പനയും കൂടിച്ചേരുന്ന അതിരങ്ങളുമാണ് പടുതോൾ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്. ‘Voyage’ വാസുദേവന്റെ കലാഭാഷയുടെ പുനർജന്മമായി, പ്രേക്ഷകർക്ക് ആത്മാന്വേഷണത്തിന്റെ ദൃശ്യാനുഭവം പകർന്ന് നൽകുമെന്ന് ചിത്രകാരനും അധ്യാപകനുമായ മുരളി എ എം പറഞ്ഞു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്ര പ്രദർശനം ഒരു തിരിച്ചുവരവല്ല മറിച്ച് ഉൾയാത്രയുടെ തുടർച്ചയാണ്

ഇതാദ്യമായാണ് അധ്യാപകൻ കൂടിയായ പടുതോൾ വാസുദേവന്റെ സോളോ ചിത്ര പ്രദർശനത്തിന് മുംബൈ വേദിയാകുന്നത്.

Latest articles

ഓണാഘോഷത്തിന് നിറവും രുചിയും പകരാൻ പ്രതീക്ഷ ഫൗണ്ടേഷൻ; പൂക്കള, പായസ പാചക മത്സരങ്ങൾ സെപ്റ്റംബർ 5ന്

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ 26-ാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക...

കേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

മീരാ റോഡ്: കേരളപ്പിറവി ദിനമായ നവംബർ 1ന് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ...

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...

ആഘോഷങ്ങൾ നഷ്ടമാകുന്ന തലമുറ

രാജൻ കിണറ്റിങ്കര ::::: 60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്....
spot_img

More like this