More
    HomeNewsകേരള കാത്തലിക് അസോസിയേഷൻ മുംബൈ ഭരണസമിതി തിരഞ്ഞെടുപ്പ്; ജോയി വർഗീസ് നയിച്ച പാനലിന് സമ്പൂർണ്ണ വിജയം

    കേരള കാത്തലിക് അസോസിയേഷൻ മുംബൈ ഭരണസമിതി തിരഞ്ഞെടുപ്പ്; ജോയി വർഗീസ് നയിച്ച പാനലിന് സമ്പൂർണ്ണ വിജയം

    Published on

    കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) മുംബൈയുടെ 2025–27 വർഷത്തേക്കുള്ള കേന്ദ്ര ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോയി വർഗീസ് പാറേക്കാട്ടിൽ നയിച്ച പാനൽ സമ്പൂർണ്ണ വിജയം നേടി.

    ചെമ്പൂരിലെ കെ.സി.എ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ജോയി വർഗീസ് പാറേക്കാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.

    വൈസ് പ്രസിഡന്റുമാരായി ജോസഫ് തോമസും സണ്ണി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ജോണി വർഗീസ് എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

    ജോയിന്റ് സെക്രട്ടറിമാരായി സാംജി ജോസഫും സുനിൽദാസും വിജയിച്ചു. ട്രഷററായി പി. ഒ. ജോസും ജോയിന്റ് ട്രഷററായി പി. ആർ. ജോസും തെരഞ്ഞെടുക്കപ്പെട്ടു.

    പതിനഞ്ച് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എ. ജെ. വിൽസൺ, അബ്രഹാം ലൂക്കോസ്, ക്ലീറ്റസ് ഫെർണാണ്ടസ്, ജെയിംസ് കണ്ണമ്പുഴ, ജെയിംസ് കുട്ടി ഈപ്പൻ, ജോസ് ജോർജ്, ജോയി മാത്യു നെല്ലൻ, കെ. ജെ. റാഫേൽ, ലാൽസൺ ജോർജ് ചിറമേൽ, എം. ടി. ഡേവിഡ്, സാബു ജോസഫ്, സതീഷ് പവ്വത്ത്, ഷിബു ജോൺ, സിബി ജോസഫ്, സ്റ്റാൻലി ജോൺസൺ എന്നിവർ തെരഞ്ഞെടുത്തു.

    ഇന്റേണൽ ഓഡിറ്റർമാരായി ജോസഫ് പി. പാറയ്ക്കയും ഷിബു ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.

    1959-ൽ സ്ഥാപിതമായ കേരള കാത്തലിക് അസോസിയേഷൻ മുംബൈ, ആറു പതിറ്റാണ്ടിലേറെയായി നഗരത്തിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സേവന മേഖലകളിൽ സജീവവും ശക്തവുമായ സാന്നിധ്യമാണ്.

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this