ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; മുംബൈയിൽ രണ്ടു മാസത്തിനിടെ മരിച്ചത് 12 മലയാളികൾ

മഹാനഗരം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.

0

മുംബൈയിൽ രണ്ടു മാസത്തിനിടെ മരിച്ചത് 12 മലയാളികളാണ്. ചികിത്സ ലഭിക്കാതെ മരണമടഞ്ഞവർ 8 പേരും. നഗരത്തിൽ നിരവധി പേരാണ് ആശുപത്രികളിൽ ഇടമില്ലാത്തതിനാലും അത്യാഹിത വിഭാഗങ്ങളുടെ അഭാവത്താലും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ മരണമടയുന്നത്.

മുംബൈയിൽ ജോഗേശ്വരിയിൽ ട്രൗമ കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടി വി ശിവരാമനാണ് കോവിഡ് മൂലം ഇന്ന് മരണമടഞ്ഞത്. 68 വയസ്സായിരുന്നു. അന്ധേരി സി പി റോഡ് നമ്പർ ഒന്നിൽ ഷെർക്കേ ചാലിലായിരുന്നു താമസം. കേരളത്തിൽ തൃശൂർ സ്വദേശിയാണ്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജൂഹു സാന്താക്രൂസിൽ ബി എം സിയുടെ മേൽനോട്ടത്തിൽ നടന്നു. ഭാര്യ രമണി. മക്കൾ അനിത, സിന്ധു, സിധീഷ്‌

സഹാർ മലയാളി സമാജം ആജീവനാന്ത അംഗമായിരുന്ന ശിവരാമന്റെ വിയോഗത്തിൽ സമാജം അനുശോചനം രേഖപ്പെടുത്തി. മഹാനഗരം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും കൂടാതെ ബോധവത്കരണ പരിപാടികളുമാണ് രോഗ വ്യാപനം തടയുന്നതിനായി അടിയന്തിരമായി അനുവർത്തിക്കേണ്ട കാര്യങ്ങൾ.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here