More
    HomeLifestyleചൈനീസ് പുതുവത്സര നൈറ്റ് പരേഡിൽ തിളങ്ങി കേരളീയ കലകൾ (Watch Video)

    ചൈനീസ് പുതുവത്സര നൈറ്റ് പരേഡിൽ തിളങ്ങി കേരളീയ കലകൾ (Watch Video)

    Published on

    ലോകശ്രദ്ധ നേടിയ ചൈനീസ് പുതുവത്സര ആഘോഷങ്ങളുടെ ആവേശത്തിലാഴ്ന്ന് നിൽക്കുന്ന Hong Kongയിൽ, ഈ വർഷം മലയാളികൾക്ക് അഭിമാന നിമിഷം. ലോകപ്രശസ്തമായ കത്തേയ് ഇന്റർനാഷണൽ ചൈനീസ് ന്യൂ ഇയർ നൈറ്റ് പരേഡിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഏക കമ്മ്യൂണിറ്റി സംഘടനയായി Malayalam Academy (Hong Kong) Limited ശ്രദ്ധേയമാകുന്നു.

    ഹോങ്കോങ്ങിൽ ചൈനീസ് പുതുവത്സരം നഗരത്തിന്റെ ഏറ്റവും വലിയ ആഘോഷമായാണ് കണക്കാക്കപ്പെടുന്നത്. ടിംഷാ ത്സൂയി പ്രദേശത്തെ തെരുവുകളിലൂടെ നടക്കുന്ന ചൈനീസ് ന്യൂ ഇയർ നൈറ്റ് പരേഡ് പ്രകാശ സജ്ജീകരണങ്ങളും ഭംഗിയാർന്ന ഫ്ലോട്ടുകളും ഡ്രാഗൺ–സിംഹ നൃത്തങ്ങളും സംഗീതവും അന്താരാഷ്ട്ര കലാപ്രകടനങ്ങളും ചേർന്ന് നഗരത്തെ ഒരു ആഗോള ഉത്സവവേദിയാക്കി മാറ്റുന്നു.

    പ്രമുഖ ആഗോള സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര കലാസംഘങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഈ വമ്പൻ ആഘോഷത്തിൽ, മലയാളം അക്കാദമി ഹോങ്കോങ്ങിന്റെ സാന്നിധ്യം ലോകമലയാളികൾക്ക് അഭിമാന നേട്ടമായി മാറുകയാണെന്ന് മലയാളം അക്കാദമി ഹോംഗ് കോങ്ങ് ലിമിറ്റഡ് ഡയറക്ടർ എം ഗോപിനാഥ് പറഞ്ഞു.

    മലയാള ഭാഷയും കേരളത്തിന്റെ സമ്പന്ന സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. മുൻ വർഷങ്ങളിലേതുപോലെ തിരുവാതിര, മോഹിനിയാട്ടം, കഥകളി, തെയ്യം, കാവടി, ചേണ്ടവാദ്യം തുടങ്ങിയ കേരളീയ കലാരൂപങ്ങൾ അവതരിപ്പിച്ച് അന്താരാഷ്ട്ര വേദിയിൽ കേരള സംസ്കാരത്തിന്റെ വൈവിധ്യവും സൗന്ദര്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് ഒരുക്കങ്ങൾ.

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാസംഘങ്ങളോടൊപ്പം ഒരു പ്രവാസി മലയാളി സംഘടനയ്ക്ക് ഈ വേദിയിൽ പ്രത്യേക സ്ഥാനം ലഭിച്ചത്, മലയാളികളുടെ സാംസ്കാരിക ശക്തിക്കും ഐക്യത്തിനും ലഭിച്ച ആഗോള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

    യുവതലമുറയ്ക്ക് ഭാഷയും സംസ്കാരവും സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ നേട്ടം. ചൈനീസ് പുതുവത്സരത്തിന്റെ വർണാഭമായ ആഘോഷവേദിയിൽ കേരളത്തിന്റെ നൃത്തവും സംഗീതവും പൈതൃകവും ഉയർത്തിപ്പിടിക്കുന്ന ഈ നിമിഷം, ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനവും സന്തോഷവും പകരുന്ന ചരിത്ര ചുവടായി മാറുകയാണ്.

    Latest articles

    ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

    തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ...

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...
    spot_img

    More like this