More
    Homeഭക്തിനാദം നിറഞ്ഞ തിരുവപ്പന മഹോത്സവം ഖണ്ഡേശ്വറിൽ ഫെബ്രുവരി 21, 22 തീയതികളിൽ

    ഭക്തിനാദം നിറഞ്ഞ തിരുവപ്പന മഹോത്സവം ഖണ്ഡേശ്വറിൽ ഫെബ്രുവരി 21, 22 തീയതികളിൽ

    Published on

    നവി മുംബൈ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീമുത്തപ്പന്റെ അനുഗ്രഹം തേടി ഭക്തജനങ്ങളെ ഒരുമിപ്പിച്ച് ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ ഖണ്ഡേശ്വറിൽ നടക്കും. ആത്മീയതയും പാരമ്പര്യവും നിറഞ്ഞ ചടങ്ങുകൾക്ക് വേദിയാകുന്ന മഹോത്സവം നൂറു കണക്കിന് ഭക്തർക്ക് സായൂജ്യമേകും.

    നവി മുംബൈയിലെ ഖണ്ഡേശ്വർ മേഖലയിലെ അഗ്രി ശിക്ഷൺ സൻസ്ഥ സ്കൂളിലാണ് രണ്ട് ദിവസങ്ങളിലായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗണപതി ഹോമം, പായംകുട്ടി, മുത്തപ്പൻ മലയിറക്കൽ, തായമ്പക, ശ്രീമുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, പള്ളിവേട്ട എന്നിവ ഉൾപ്പെടെ വിവിധ ആചാരാനുഷ്ഠാനങ്ങൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.

    മഹോത്സവത്തിന്റെ പ്രധാന ആകർഷണമായ തിരുവപ്പന ചടങ്ങിലൂടെ വടക്കേ മലബാറിന്റെ സമ്പന്നമായ തെയ്യം–ആരാധന പാരമ്പര്യം മുംബൈയിലെ മലയാളികൾക്ക് അനുഭവിക്കാനുള്ള അവസരം ലഭിക്കും. ഭക്തർക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്.

    മലയാളികളുടെ വിശ്വാസ–സാംസ്കാരിക പൈതൃകത്തെ പുതുതലമുറയിലേക്ക് കൈമാറുകയും ആത്മീയ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയിൽ വീണ്ടും സാംസ്കാരിക വസന്തം; എത്ത്‌നിക് ഫെസ്റ്റിൽ മുഖ്യാതിഥികളായി മഹാരാഷ്ട്ര സ്‌പീക്കറും മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗവാനും

    മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തനത് കലകളും സാംസ്കാരിക പൈതൃകവും കോർത്തിണക്കി സംഘടിപ്പിക്കുന്ന 'മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്' ഏഴാം സീസണിന്...

    പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ 94-മത് ഓർമ്മപെരുന്നാൾ

    നെരൂൾ: മുംബൈ സെന്റ് തോമസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷന്റെ കീഴിലുള്ള നെരൂൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ...

    യുഎഇയിലെ മലയാളിക്ക് മിഡിൽ ഈസ്റ്റിലെ മികച്ച വ്യവസായി പുരസ്‌കാരം

    ബാങ്കോക്ക് / യു.എ.ഇ | ഫെബ്രുവരി 2026 യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ മിഡിൽ ഈസ്റ്റിന്റെ ചെയർമാനായ ജയാനന്ദൻ കെ...

    ചൈനീസ് പുതുവത്സര നൈറ്റ് പരേഡിൽ തിളങ്ങി കേരളീയ കലകൾ (Watch Video)

    ലോകശ്രദ്ധ നേടിയ ചൈനീസ് പുതുവത്സര ആഘോഷങ്ങളുടെ ആവേശത്തിലാഴ്ന്ന് നിൽക്കുന്ന Hong Kongയിൽ, ഈ വർഷം മലയാളികൾക്ക് അഭിമാന നിമിഷം....
    spot_img

    More like this