More
    Homeഅന്താരാഷ്ട്ര വനിതാദിനം: നവിമുംബൈയിൽ ഗ്രാൻഡ് സംഗീത പരിപാടിയുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

    അന്താരാഷ്ട്ര വനിതാദിനം: നവിമുംബൈയിൽ ഗ്രാൻഡ് സംഗീത പരിപാടിയുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

    Published on

    നവി മുംബൈ: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ Centre സംഘടിപ്പിക്കുന്ന പ്രത്യേക സംഗീത–സാംസ്കാരിക പരിപാടി മാർച്ച് 7ന് നവി മുംബൈയിൽ നടക്കും. വനിതകളുടെ കഴിവുകളും സാംസ്കാരിക സംഭാവനകളും ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

    നവി മുംബൈ ഖോപ്പർകർണാ ആസ്ഥാനമായ ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ സാംസ്കാരിക സമ്മേളനം കൂടാതെ പ്രശസ്ത ഗസൽ ഗായിക സുസ്മിത അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും വനിതാ വിഭാഗം അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.. സ്ത്രീകളുടെ സാമൂഹിക–സാംസ്കാരിക രംഗത്തെ നേട്ടങ്ങളെ ആഘോഷിക്കുന്ന വേദിയായിരിക്കും ചടങ്ങ്.

    ചടങ്ങ് എൻഎംഎംസി കോർപ്പറേറ്റർ അഡ്വ. ഭാരതി രവികാന്ത് പട്ടീൽ ഉദ്ഘാടനം ചെയ്യും. എൻഎംഎംസി കോർപ്പറേറ്റർ ദീക്ഷ സൂര്യകാന്ത് കചറെ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലത നമ്പ്യാർ, ഷീബ കോമളൻ, അജിത ദീപക്, ഷിനി ചന്ദ്രബോസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

    വുമൺസ് വിംഗ് കൺവീനർ അപർണ മോഹനൻ സ്വാഗതം ആശംസിക്കും. വനിതാ വിഭാഗം ഗാർഡിയൻ ഗീത ഷിബു അധ്യക്ഷ പ്രസംഗവും ബോബി സുലക്ഷണ നന്ദിപ്രസംഗവും നടത്തും.

    വനിതാശാക്തീകരണവും സാംസ്കാരിക ഐക്യവും ഉയർത്തിപ്പിടിക്കുന്ന ഈ വനിതാദിനാഘോഷം സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളെ ഒരുമിപ്പിക്കുന്ന വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഇന്ത്യ–ഫ്രാൻസ് ബന്ധത്തിന് പുതിയ പ്രതീക്ഷയേകി ഇന്ത്യ–ഫ്രാൻസ് ഇന്നോവേഷൻ ഇയർ 2026ന് മുംബൈയിൽ തുടക്കമായി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രൊണും പങ്കെടുത്ത ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ പ്രതിരോധം മുതൽ കൃത്രിമബുദ്ധി...

    അന്ധേരി മലയാളി സമാജമൊരുക്കുന്ന ലഘു നാടകമേള

    ദൃശ്യപ്പൊലിമയിൽ സാഫല്യം തേടിയിരുന്ന പ്രൊഫെഷണൽ എന്ന് വിളിക്കപ്പെടുന്ന ഒട്ടും പ്രൊഫെഷണലല്ലാത്ത നാടകങ്ങളുടെ ബഹളങ്ങളിൽ നഷ്ടപ്പെടുന്നത് അരങ്ങിലെ നാടകമാണെന്നു കണ്ടു...

    ബോളിവുഡ് തിരക്കഥാകൃത്ത് സലിം ഖാൻ തീവ്രപരിചരണ വിഭാഗത്തിൽ

    സൽമാൻ ഖാന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ Salim Khanനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്...

    ഹിമാലയൻ സർവകലാശാലയ്ക്ക് അന്താരാഷ്ട്ര നേട്ടം: വൈസ് ചാൻസലർക്ക് ഇൻഡോ–തായ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്

    ബാങ്കോക്ക്:ഹിമാലയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി. ഉയർന്ന വിദ്യാഭ്യാസ...
    spot_img

    More like this