More
    Homeമന്ദിരസമിതി യൂണിറ്റുകളിൽ ലോക വനിതാ ദിനാഘോഷം

    മന്ദിരസമിതി യൂണിറ്റുകളിൽ ലോക വനിതാ ദിനാഘോഷം

    Published on

    ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 8 ന് ഞായറാഴ്ച മീരാറോഡ് ഗുരു സെൻ്റർ, ഗുരുദേവഗിരി, വാഷി ഗുരു സെൻ്റർ എന്നിവിടങ്ങളിൽ ലോക വനിതാ ദിനം ആഘോഷിക്കും.
    മന്ദിരസമിതി മീരാ റോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ് 4 മണി മുതൽ ഗുരുസെൻ്റർ ആഡിറ്റോറിയത്തിൽ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്നോടെ പരിപാടികൾക്ക് തുടക്കമാവും. 5 മുതൽ 7.30 വരെ സാംസ്കാരിക സമ്മേളനം.

    ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് ഹെൽത്ത് കെയർ പ്രോഗ്രാം ഹെഡ് ഡോ. അശ്വതി പിള്ള മുഖ്യാതിഥിയായിരിക്കും. മന്ദിരസമിതി വനിതാ വിഭാഗം കേന്ദ്രകമ്മറ്റി സെക്രട്ടറി വിജയാ രഘുനാഥ് , സോണൽ കൺവീനർ വന്ദന സത്യൻ എന്നിവർ പങ്കെടുക്കും. 7.30 മുതൽ സർഗലയ ട്രൂപ്പ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്

    ഗുരുദേവഗിരി

    മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10.30 മുതൽ ഗുരുദേവഗിരിയിൽ ലോക വനിതാ ദിനം ആഘോഷിക്കും. വനിതാ വിഭാഗം വാഷി സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ അധ്യക്ഷത വഹിക്കും. സുജാത പ്രസാദ്, ഉഷസോമൻ, വിജയമ്മ ശശിധരൻ എന്നിവർ ആശംസാപ്രസംഗം നടത്തും.

    ഷീബാ സുനിൽ സ്വാഗതവും ഗീതാ വിജയൻ നന്ദിയും പറയും. ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തിൽ മുതിർന്ന വനിതകളെ ആദരിക്കും.
    കലാപരിപാടികളും ഉണ്ടായിരിക്കും.

    വാഷി

    ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം വാഷി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വാഷി സെക്ടർ 10 ലെ റെയിൻബോ സൊസൈറ്റിയിലെ ഗുരുസെൻ്റിൽ ഉച്ചയ്ക്ക് 2 മുതൽ ആഘോഷ പരിപാടികൾ നടക്കും. സാമൂഹ്യ പ്രവർത്തക അഡ്വ. പ്രേമാമേനോൻ മുഖ്യാതിഥിയായിരിക്കും. കലാപരിപാടികളും കാലികപ്രസക്തിയുള്ള വിഷയത്തിൻ മേലുള്ള ചർച്ച എന്നിവയും ഉണ്ടായിരിക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ പിന്തുണ ട്രാൻസ് ജെൻഡർ സമൂഹം ബിജെപിയിലേക്ക്

    കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ നൽകുന്ന പിന്തുണയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ...

    പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15ന്; സിനിമാ സീരിയല്‍ നടൻ കിഷോര്‍ എന്‍.കെ മുഖ്യാതിഥി

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍...

    മഹാരാഷ്ട്രയിലെ മലയാളികൾക്കായി സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

    അന്താരാഷ്ട്ര വനിതാദിനാഘോഷത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ മലയാളികൾക്കായി ഫെയ്മ (Federation of All India Marunadan Malayalee Associations) മഹാരാഷ്ട്ര സംസ്ഥാന...

    സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി

    മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി. മുംബൈയിലെ സ്വകാര്യ ചടങ്ങിൽ സാനിയ...
    spot_img

    More like this