മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി. മുംബൈയിലെ സ്വകാര്യ ചടങ്ങിൽ സാനിയ ചന്ദോക്കാണ് അർജുന്റെ ജീവിത പങ്കാളിയായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
സൗത്ത് മുംബൈയിൽ നടന്ന ലളിതവും സ്വകാര്യവുമായ ചടങ്ങിലാണ് അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടങ്ങിയ പരിമിതമായ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 നാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ ചന്ദോക്ക്, മുംബൈയിലെ ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ രംഗങ്ങളിൽ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമുള്ള ഘായ് കുടുംബാംഗമാണ്.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ധോണി, മുകേഷ് അംബാനി തുടങ്ങി, വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
ക്രിക്കറ്റ് ലോകത്തും ആരാധകർക്കിടയിലും ശ്രദ്ധേയനായ അർജുൻ ടെണ്ടുൽക്കറുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
