More
    Homeമലയാളികൾക്കായി മറാഠി ക്ലാസ് തുടങ്ങി ബദ്ലാപൂർ മലയാളി സമാജം

    മലയാളികൾക്കായി മറാഠി ക്ലാസ് തുടങ്ങി ബദ്ലാപൂർ മലയാളി സമാജം

    Published on

    മലയാളികളെ മറാഠി പഠിപ്പിക്കാനായി കുൽഗാവ് ബദലാപൂർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മറാഠി ക്ലാസ് ആരംഭിച്ചു.

    ബദലാപൂർ നഗരസഭ അധ്യക്ഷ രുചിത ഘോർപഡെ ക്ലാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു, സമാജം പ്രസിഡണ്ട് ജിനേഷ്, നഗരസഭ മുൻ അധ്യക്ഷൻ രാജേന്ദ്ര ഘോർപഡെ എന്നിവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

    പ്രാദേശിക സംസ്കാരവുമായി ഇഴകിച്ചേരാൻ സഹായിക്കുന്ന ഈ സംരംഭം ഒരു മഹത്തായ ചുവടുവെപ്പ് ആണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തി ഇത് വിപുലീകരിക്കുമെന്നും സമാജം പ്രസിഡണ്ട് ജിനേഷ് അറിയിച്ചു.

    മറാഠി പഠിക്കുവാനായി സ്വയം മുന്നോട്ടുവന്നതിന് മലയാളി സമൂഹത്തെ അഭിനന്ദിക്കുന്നതായി രാജേന്ദ്ര ഘോർപഡെ പറഞ്ഞു. ക്ലാസിലൂടെ മറാഠി പഠിച്ചവർക്കായി നഗരസഭയുടെ സർട്ടിഫിക്കറ്റ് നൽകാനുള്ള മുൻകൈയെടുക്കുമെന്നും ക്ലാസുകൾ വിപുലീകരിക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും നൽകുമെന്നും നഗരാദ്ധ്യക്ഷ രുചിത ഘോർപ്പടെ ഉറപ്പ് നൽകി.

    നഗരസഭയുടെ കീഴിലുള്ള സ്വാമി വിവേകാനന്ദ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ലക്ചർ ഹാളിൽ വച്ചാണ് ക്ലാസുകൾ നടക്കുക. ആഴ്ചയിൽ രണ്ട് ദിവസം രാത്രി ഒരു മണിക്കൂർ വീതം രണ്ടുമാസത്തെ കോഴ്സ് ആണ്. ബദലാപൂർ സ്വദേശിനിയായ, മറാഠിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മനീഷ ഭാൽക്കേ ആണ് അധ്യാപിക. ഇതുവരെ ഇരുപതോളം വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തിട്ടുണ്ടെന്നും, ഭാവിയിൽ കൂടുതൽ പേർ ചേരുമെന്നും സമാജം പ്രസിഡണ്ട് ജിനേഷ് പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 9322444355

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സമന്വയം 2026: മധ്യപ്രദേശിലെ മലയാളികളെ ഒരുമിപ്പിച്ച് എയ്മ എംപി ചാപ്റ്റർ വാർഷികം ശ്രദ്ധേയമായി

    മധ്യപ്രദേശിലുടനീളമുള്ള മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് All India Malayali Association (AIMA) എം.പി ചാപ്റ്റർ വാർഷിക സമ്മേളനവും സാംസ്കാരിക...

    അന്ധേരി ഈസ്റ്റിൽ രാഗലയ മ്യൂസിക് ക്ലബ് മലയാളം കരോക്കെ സെഷനുകൾ ആരംഭിച്ചു

    രാഗലയ മ്യൂസിക് ക്ലബ് പുതുതായി അവതരിപ്പിച്ച കരോക്കെ ക്ലബ് സെഷനുകളിൽ പങ്കെടുക്കാൻ സംഗീത പ്രേമികളെ ക്ഷണിച്ചുകൊള്ളുന്നു. ഇത് ഗായകർക്കും...

    നവി മുംബൈ മലയാളോത്സവം; നൂറുകണക്കിന് കലാകാരന്മാർക്ക് ആദരം. സന്ധ്യ പലേരി മുഖ്യാതിഥി

    മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ മലയാളോത്സവത്തിന്റെ സമാപന സമ്മേളനവും വിജയികൾക്ക് പുരസ്‌കാര വിതരണവും മാർച്ച്...

    മഹാനഗരത്തിലെ മൈതാനങ്ങളെ യാഗശാലയാക്കി ആയിരങ്ങൾ പൊങ്കാല സമർപ്പിച്ചു.

    മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് തിരി തെളിയിച്ചത് . ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പൊങ്കാലയിടുവാൻ കഴിയാത്ത...
    spot_img

    More like this