രാഗലയ മ്യൂസിക് ക്ലബ് പുതുതായി അവതരിപ്പിച്ച കരോക്കെ ക്ലബ് സെഷനുകളിൽ പങ്കെടുക്കാൻ സംഗീത പ്രേമികളെ ക്ഷണിച്ചുകൊള്ളുന്നു. ഇത് ഗായകർക്കും സംഗീത പ്രേമികൾക്കും അവരുടെ പ്രിയപ്പെട്ട ഗാനങ്ങൾ സജീവവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമായിരിക്കും.
കരോക്കെ സെഷനുകൾ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7.00 നും ഞായറാഴ്ചകളിൽ രാവിലെ 11.00 നും അന്ധേരി ഈസ്റ്റിലെ ക്ലബ്ബിന്റെ പരിസരത്ത് നടക്കും. പങ്കെടുക്കുന്നവർക്ക് ഓരോ സെഷനിലും ഇഷ്ടമുള്ള രണ്ട് ഗാനങ്ങൾ ആലപിക്കാൻ കഴിയും. സംഘാടകർ പ്രകടനങ്ങൾ വീഡിയോയിൽ റെക്കോർഡു ചെയ്യുകയും റെക്കോർഡിംഗുകൾ പങ്കെടുക്കുന്നവർക്ക് നൽകുകയും ചെയ്യും. ഈ വീഡിയോകൾ സുഹൃത്തുക്കളുമായി പങ്കിടാനും, സ്മരണികയായി സൂക്ഷിക്കാനും അവരെ പ്രാപ്തരാക്കും.
വരാനിരിക്കുന്ന വാരാന്ത്യ സെഷണുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പങ്കാളികൾ എത്രയും വേഗം അവരുടെ പങ്കാളിത്തം സ്ഥിരീകരിക്കണമെന്നും സംഘാടകർ അറിയിച്ചു.
സ്ലോട്ട് റിസർവ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് +91 98198 46241 അല്ലെങ്കിൽ +91 70457 90857 എന്ന നമ്പറിൽ വൈഷ്ണവിയെ ബന്ധപ്പെടാം.
സ്ഥലം: വൈബ്രന്റ് കരോക്കെ ക്ലബ്, 201A, നിർമ്മാ പ്ലാസ, ബോംബെ ബാഴ്‌സലോണ റെസ്റ്റോറന്റിന് എതിർവശം, മഖ്‌വാന റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ – 400059
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
