More
    Homeമഴക്കാലം വരെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം; റിംഗ് മെട്രോയ്ക്ക് പകരം ഡീസാലിനേഷൻ പ്ലാന്റിന് മുൻഗണന...

    മഴക്കാലം വരെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം; റിംഗ് മെട്രോയ്ക്ക് പകരം ഡീസാലിനേഷൻ പ്ലാന്റിന് മുൻഗണന നൽകണം: ശശികുമാർ നായർ

    Published on

    മഹാരാഷ്ട്രയിൽ മഴക്കാലം പൂർണമായി ആരംഭിക്കുന്നതുവരെ എല്ലാ പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങളും സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് സാമൂഹിക പ്രവർത്തകനും നഗരവികസന വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമായ ശശികുമാർ നായർ ആവശ്യപ്പെട്ടു.

    മഴക്കാലത്തിന് മുന്നോടിയായി നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന വ്യാപകമായ നിർമാണ പ്രവർത്തനങ്ങൾ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകളിലെ ചെളിയും പൊടിയും ഗതാഗത തടസങ്ങളും അപകട സാധ്യതകളും വർധിപ്പിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത് പൊതുജന താൽപര്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    അതോടൊപ്പം, റായ്ലാദേവി മുതൽ ബാൽകും വരെ നിർദേശിച്ചിരിക്കുന്ന ആഭ്യന്തര മെട്രോ പദ്ധതി സർക്കാർ പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിൽ ഇതിനകം തന്നെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുമ്പോൾ കൂടുതൽ ഗതാഗത പദ്ധതികളിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുന്നതിന് പകരം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

    പ്രത്യേകിച്ച്, താനെ ഉൾപ്പെടെയുള്ള മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഗുരുതരമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ശശികുമാർ നായർ ചൂണ്ടിക്കാട്ടി. റിംഗ് മെട്രോ പോലുള്ള പദ്ധതികൾക്കായി ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ ഒരു ഭാഗമെങ്കിലും കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഡീസാലിനേഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിനിയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

    “നഗരവാസികൾക്ക് വിശ്വസനീയവും സ്ഥിരവുമായ കുടിവെള്ള വിതരണം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കണം. പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ വികസനത്തിന്റെ ഭാഗമാണെങ്കിലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട ജലവിതരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് ഇപ്പോഴത്തെ അടിയന്തര ആവശ്യം,” അദ്ദേഹം പറഞ്ഞു.

    യുദ്ധകാലാടിസ്ഥാനത്തിൽ ഡീസാലിനേഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ഭാവിയിൽ വർധിച്ചുവരുന്ന ജലക്ഷാമ വെല്ലുവിളികളെ നേരിടാൻ ദീർഘകാല പദ്ധതികൾക്ക് രൂപം നൽകണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.

    മഴക്കാലം, നഗര വികസനം, കുടിവെള്ള വിതരണം എന്നീ വിഷയങ്ങളിൽ സർക്കാർ മുൻഗണനാക്രമം പുനഃപരിശോധിക്കണമെന്നും പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും ശശികുമാർ നായർ വ്യക്തമാക്കി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഡിജിറ്റൽ ഡിമെൻഷ്യ: സാങ്കേതികവിദ്യയുടെ അമിത ഉപയോഗം തലച്ചോറിനെ ബാധിക്കുമോ?മണപ്പുറം ഡയലോഗ്സ് മുംബൈ പതിപ്പ് ജൂൺ 19-ന്

    മുംബൈ: ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മനുഷ്യന്റെ ഓർമ്മശക്തിയെയും ചിന്താശേഷിയെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി മണപ്പുറം...

    അടുത്ത ആറുമാസത്തിനുള്ളിൽ സ്വർണവില 40% ഉയരുമോ? വിപണിയെ ആവേശത്തിലാഴ്ത്തി ജെ.പി. മോർഗന്റെ പ്രവചനം

    കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ശ്രദ്ധേയമായ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥകൾ, ആഗോള...

    വയലിൻ തന്ത്രികളിൽ മാന്ത്രിക സ്പർശവുമായി രൂപ രേവതി; സദസിൽ ചിരിപടർത്തി മഹേഷ്

    നവി മുംബൈയിലെ മലയാളി സംഗീതാസ്വാദകർക്ക് മറക്കാനാകാത്ത സംഗീത-ഹാസ്യ വിരുന്നൊരുക്കി കേരള സമാജം ഉൾവെ നോഡ് സംഘടിപ്പിച്ച "സ്ട്രിങ് ബീറ്റ്സ്...

    ഒരു മിണ്ടാപ്രാണിയുടെ ജനനം

    ജൂൺ 18, 1964 അന്നും ഒരു വ്യാഴാഴ്ച ആയിരുന്നു. കിണറ്റിങ്കര തറവാടിൻ്റെ വടക്കാറയിൽ അശരീരികളോ പ്രവചനങ്ങളോ ഇല്ലാതെ ഒരുണ്ണി...
    spot_img

    More like this