More
    HomeNewsജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    Published on

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും വിശകലനാത്മകമായി ചർച്ച ചെയ്യപ്പെട്ടു. KSD വൈസ് പ്രസിഡന്റ് എം. ബി. സുരേന്ദ്രൻനായർ അധ്യക്ഷത വഹിച്ചു.

    KSD പ്രസിഡന്റ് ഇ. പി. വാസു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ടി. കെ. രാജേന്ദ്രൻ, സി. എച്ച്. ബാലക്കുറുപ്പ്, സുനിൽ കല്ലിക്കട, ടി. വി. കെ. മൂർത്തി, മുത്തുകൃഷ്ണൻ, എം. എം. രഘൂത്തമൻ, ആർ. നാരായണൻകുട്ടി, കളത്തൂർ വിനയൻ, രമേഷ് വാസു, ബിന്ദു പത്മനാഭൻ, ഡോ. പി. പി. രാധാകൃഷ്ണൻ, ഇ. ഹരീന്ദ്രനാഥ്, ജോർജ് സേവ്യർ, പി. വിജയകുമാർ, രാധാകൃഷ്ണൻ എന്നിവർ കൃതികളെ വിലയിരുത്തി സംസാരിച്ചു.

    ചർച്ചയിൽ പങ്കെടുത്തവർ ജയശ്രീ സുരേഷിന്റെ രചനകളിലെ സാമൂഹിക പ്രതിബദ്ധത, ഭാഷയുടെ ലാളിത്യം, സ്ത്രീജീവിതത്തിന്റെ അനുഭവലോകം, സമകാലിക വിഷയങ്ങളോടുള്ള സമീപനം തുടങ്ങിയവയെ എടുത്തുകാട്ടി. വിവിധ വീക്ഷണങ്ങളിലൂടെ നടന്ന സംവാദം സാഹിത്യസായാഹ്നത്തിന് ഗൗരവവും വൈവിധ്യവും നൽകി.

    തുടർന്ന് എഴുത്തുകാരി ജയശ്രീ സുരേഷ് മറുപടി പ്രസംഗം നടത്തി. വായനക്കാരുടെയും നിരൂപകരുടെയും അഭിപ്രായങ്ങൾ തന്റെ എഴുത്തുയാത്രയ്ക്ക് പ്രചോദനമാണെന്ന് അവർ പറഞ്ഞു.

    KSD ആർട്സ് ആൻഡ് കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ് ബാബു സ്വാഗതം ആശംസിച്ചു. സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ ചർച്ച നിയന്ത്രിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this