HomeHealthബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

Published on

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ മാസം ഉദ്ഘാടനം ചെയ്യും. ആരോഗ്യപരിപാലന രംഗത്ത് സമാജത്തിന്റെ പുതിയ സംരംഭമായ ഈ കേന്ദ്രം പരമ്പരാഗത ആയുർവേദ ചികിത്സയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങൾ ജൂൺ 17 ബുധനാഴ്ച ആരംഭിക്കും. രാവിലെ 5 മണിക്ക് ഗണപതി ഹോമവും വൈകുന്നേരം 5 മണിക്ക് വാസ്തുശാന്തിയും 6 മണിക്ക് ഭഗവത് സേവയും നടക്കും.

അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 ഞായറാഴ്ചയാണ് ആയുർവേദ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം. വൈകുന്നേരം 5 മണിക്ക് സമാജം യോഗാ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യോഗാ പ്രദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വൈകുന്നേരം 6.30ന് നവതി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാരാഷ്ട്ര ആയുഷ് ഡയറക്ടർ പ്രൊഫ. വൈദ്യ. രാമൻ ഘുൻഗ്രലേക്കർ മുഖ്യാതിഥിയായും ബാന്ദ്ര, ധന്വന്തരി ആയുർവേദ ഉപചാർ കേന്ദ്രയിലെ ഡോ. വിനായക് വിത്തൽ തായടെ (MD, PhD-Ayur), വിശിഷ്ടാതിഥിയായും പങ്കെടുക്കും.

ചടങ്ങിന്റെ ഭാഗമായി “ആയുർവേദത്തിലൂടെ ആരോഗ്യം” എന്ന വിഷയത്തിലും അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ വിദഗ്ധർ പ്രഭാഷണം നടത്തും.

ചടങ്ങിൽ സമാജം അംഗങ്ങളും ആരോഗ്യ-യോഗ മേഖലയിൽ താൽപര്യമുള്ളവരുടെ സാന്നിധ്യമാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്

Latest articles

ഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മലയാളി താരങ്ങൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ്...

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി....

മലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

മുംബൈ: മലയാളികൾ കാത്തുസൂക്ഷിക്കുന്ന സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയെന്ന് ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പ്രവാസി പണമയക്കലിനെ ആശ്രയിച്ചിരുന്ന...

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ...
spot_img

More like this