Homeനോർക്ക കെയർ പ്രീമിയം വർധന 211 ശതമാനം വരെ; പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്ന് പ്രോഗ്രസീവ് ആർട്സ്...

നോർക്ക കെയർ പ്രീമിയം വർധന 211 ശതമാനം വരെ; പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്ന് പ്രോഗ്രസീവ് ആർട്സ് ക്ലബ്

Published on

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ നടപടി പിൻവലിച്ച് പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രോഗ്രസീവ് ആർട്സ് ക്ലബ് (സാകിനാക്ക മലയാളി സമാജം) കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കുറഞ്ഞ പ്രീമിയം നിരക്കുകളിൽനിന്ന് ഏകദേശം 211 ശതമാനം വരെ വർധനയാണ് പുതിയ സർക്കാർ വരുത്തിയിരിക്കുന്നതെന്ന് ഒക്ടോബർ 29-ന് സമർപ്പിച്ച നിവേദനത്തിൽ സംഘടന ആരോപിച്ചു. ഭരണത്തിൽ വന്നയുടൻ സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ക്ഷേമം മുൻനിർത്തി എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച പ്രധാനപ്പെട്ട ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ. പ്രവാസികൾക്ക് താങ്ങാനാവുന്ന കുറഞ്ഞ പ്രീമിയം നിരക്കുകളായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണം. പദ്ധതി പ്രഖ്യാപിച്ച സമയത്ത് നിലവിലുള്ള പ്രീമിയം നിരക്കുകളിൽ തുടർന്നുള്ള മൂന്ന് വർഷത്തേക്ക് മാറ്റമുണ്ടാകില്ലെന്ന് ഔദ്യോഗികമായി ഉറപ്പുനൽകിയിരുന്നതായും സംഘടന നിവേദനത്തിൽ വ്യക്തമാക്കി.

എന്നാൽ, പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രീമിയം നിരക്കുകളിൽ വലിയ വർധന വരുത്തിയത് ഈ ഉറപ്പിന് വിരുദ്ധമാണെന്നാണ് പ്രോഗ്രസീവ് ആർട്സ് ക്ലബിന്റെ നിലപാട്. നിരക്കുകളിലെ വർധന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടരുന്നതിന് തടസ്സമാകുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തിൽ ഉയർന്ന പ്രീമിയം നിരക്കുകൾ അടിയന്തരമായി പിൻവലിക്കണമെന്നും മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കുറഞ്ഞ നിരക്കുകൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ അഭ്യർഥിച്ചു.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ സാമ്പത്തികമായി താങ്ങാനാവുന്ന രീതിയിൽ തുടരേണ്ടതിന്റെ ആവശ്യകതയും സംഘടന ചൂണ്ടിക്കാട്ടി.

പ്രോഗ്രസീവ് ആർട്സ് ക്ലബ് പ്രസിഡന്റ് പവിത്രൻ കണ്ണോത്ത്, സെക്രട്ടറി കണ്ണൻ തങ്കപ്പൻ എന്നിവരുടെ ഒപ്പോടെയാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ഭയന്തർ ശാഖായോഗം രജതജൂബിലി നിറവിൽ

മുംബയ്:എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിൽപെട്ട ഭയന്തർ ശാഖയോഗം,വനിതാ സംഘം യൂണിറ്റ്, യുത്ത് മുവ്മെൻ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാഖയുടെ രജതജുബിലീ ആഘോഷം...

ബെംഗളൂരു–മുംബൈ ഇനി അതിവേഗ റെയിൽ ബന്ധം; പുതിയ ട്രെയിൻ സർവീസ് നവംബർ ഒന്നിന്

പുണെ, സോലാപുർ യാത്രക്കാർക്കും നേട്ടം; ആഴ്ചയിൽ ആറു ദിവസം സർവീസ്, 823 യാത്രക്കാർക്ക് സൗകര്യം ബെംഗളൂരു: മുംബൈ-ബെംഗളൂരു വന്ദേഭാരത് സർവീസ്...

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; കേരളീയ കേന്ദ്ര സംഘടന

പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ വൻ വർധനവിലും പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസത്തിലും കേരളീയ കേന്ദ്ര...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; പകരം സംവിധാനം ഒരുക്കണം- മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജോജോ തോമസ്.

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവിൽ പ്രവാസി–മറുനാടൻ മലയാളികൾ നേരിടുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിയുടെ...
spot_img

More like this