നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവിൽ പ്രവാസി–മറുനാടൻ മലയാളികൾ നേരിടുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്.
പ്രീമിയം വർധനവ് പുനഃപരിശോധിച്ച് പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും, പുതുക്കൽ സമയപരിധി നീട്ടണമെന്നും നിവേദനത്തിൽ ജോജോ തോമസ് ആവശ്യപ്പെട്ടു.
നിലവിലെ ഇൻഷുറൻസ് കമ്പനിയുടെ നിരക്കുകൾ സംബന്ധിച്ച് അനുകൂലമായ പരിഹാരം കണ്ടെത്തുന്നതിനും, ആവശ്യമെങ്കിൽ മറ്റൊരു ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് പദ്ധതി തുടരുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം.
പ്രവാസി–മറുനാടൻ മലയാളികളെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കണം.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ആരോഗ്യസുരക്ഷയും, സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
അതിനാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് ജോജോ തോമസ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
