Homeരസായനി മോഹോപാഡയിൽ എസ്.എൻ.ഡി.പി യോഗം വാർഷികാഘോഷം നവംബർ ഒന്നിന്

രസായനി മോഹോപാഡയിൽ എസ്.എൻ.ഡി.പി യോഗം വാർഷികാഘോഷം നവംബർ ഒന്നിന്

Published on

റായ്ഗഡ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) രസായനി–മോഹോപാഡ ശാഖ നമ്പർ 6327-ന്റെയും വനിതാ സംഘം യൂണിറ്റ് നമ്പർ 5088-ന്റെയും ആഭിമുഖ്യത്തിൽ വാർഷികാഘോഷം നവംബർ ഒന്നിന് നടക്കും. റസായനി–മോഹോപാഡ ഗുരുമന്ദിരത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

ശ്രീ ബാലാജി പ്രതിഷ്ഠയുടെ 14-ാം വാർഷികം, ശ്രീനാരായണ ഗുരു പ്രതിഷ്ഠയുടെയും അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെയും 11-ാം വാർഷികം, എസ്.എൻ.ഡി.പി യോഗം ശാഖയുടെ പത്താം വാർഷികം എന്നിവയുടെ ഭാഗമായാണ് ആഘോഷം.

രാവിലെ 4.45-ന് പള്ളിയുണർത്തലോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ നിർമാല്യദർശനം, അഭിഷേകം, മഹാഗണപതി ഹോമം, ഉഷപൂജ, മൃത്യുഞ്ജയ ഹോമം, പരായണ വഴിപാട്, കളഭപൂജ, കലശാഭിഷേകം എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30-ന് ഉച്ചപൂജയും പ്രസാദവിതരണവും അന്നദാനവും നാട അടയ്ക്കലും നടക്കും. വൈകിട്ട് അഞ്ചിന് നടതുറക്കൽ, 5.30-ന് സർവൈശ്വര്യപൂജ, 6.45-ന് ദീപാരാധന, 7.15-ന് അത്താഴപൂജ എന്നിവയ്ക്കുശേഷം രാത്രി എട്ടിന് പ്രസാദവിതരണവും നാട അടയ്ക്കലും നടക്കും.

ശ്രീ അനൂപ് തിരുമേനി (മെൽശാന്തി, അയ്യപ്പ ക്ഷേത്രം, കലംബോളി) പൂജാകർമങ്ങൾക്ക് നേതൃത്വം നൽകും. ആഘോഷത്തിൽ ഭക്തജനങ്ങൾ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

സ്ഥലം: ഗുരുമന്ദിരം, മഹേശ്വരി പാർക്ക് റോഡ്, പ്രിയ സ്കൂളിന് സമീപം, മോഹോപാഡ, ഖലാപൂർ താലൂക്ക്, റായ്ഗഡ് ജില്ല.

For More Details : പ്രസിഡന്റ് സി. പത്മനാഭൻ – 9767883530; വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ. – 8208463313; സെക്രട്ടറി സാബു ഭരതൻ – 9822490694.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; പകരം സംവിധാനം ഒരുക്കണം- മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജോജോ തോമസ്.

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവിൽ പ്രവാസി–മറുനാടൻ മലയാളികൾ നേരിടുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിയുടെ...

നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന്

ഡോ. എ. പി. ജയരാമൻ മുഖ്യപ്രഭാഷണം നടത്തും നവി മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ...

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി കെയർ 4 മുംബൈ

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിച്ച്, പ്രവാസികൾക്ക്...

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; പ്രവാസികളുടെ പരിരക്ഷ ഉറപ്പാക്കണം: ഫെയ്മ മഹാരാഷ്ട്ര

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകളിലുണ്ടായ വർധന പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ...
spot_img

More like this