Homeനോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; പ്രവാസികളുടെ പരിരക്ഷ ഉറപ്പാക്കണം: ഫെയ്മ മഹാരാഷ്ട്ര

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; പ്രവാസികളുടെ പരിരക്ഷ ഉറപ്പാക്കണം: ഫെയ്മ മഹാരാഷ്ട്ര

Published on

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകളിലുണ്ടായ വർധന പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന് ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒയ്ക്കും നിവേദനം സമർപ്പിക്കാൻ പ്രസിഡന്റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗം 50 വയസ്സിന് മുകളിലുള്ളവരായതിനാൽ പ്രീമിയം നിരക്കുകളിലെ വർധന നിരവധി കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. ആരോഗ്യ ഇൻഷുറൻസ് ഏറ്റവും കൂടുതൽ ആവശ്യമായ പ്രായത്തിൽ സാമ്പത്തിക പ്രതിസന്ധി കാരണം പോളിസി പുതുക്കാൻ കഴിയാതെ പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നോർക്കയുടെയും ഇൻഷുറൻസ് സേവനദാതാവിന്റെയും ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ച് അർഹരായ പ്രവാസികളെ പദ്ധതിയിൽ അംഗങ്ങളാക്കിയിരുന്നു. എന്നാൽ, പ്രീമിയം നിരക്കുകളിലെ ഗണ്യമായ വർധന പദ്ധതിയിൽ വിശ്വാസമർപ്പിച്ച നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

നിലവിലെ നിരക്കുകൾ അടിയന്തരമായി പുനഃപരിശോധിക്കുന്നതിനൊപ്പം ഇൻഷുറൻസ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീമിയം വർധന സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അർഹരായ പ്രവാസി കുടുംബങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തടസ്സപ്പെടാതിരിക്കാൻ ഇടക്കാല ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെടും.

കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ പ്രവാസി മലയാളികൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അവരുടെ ആരോഗ്യവും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും സംരക്ഷിക്കുക എന്നത് പ്രവാസി ക്ഷേമപദ്ധതികളുടെ അടിസ്ഥാന ലക്ഷ്യമായിരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രായം, സാമ്പത്തിക സാഹചര്യം, ആരോഗ്യപരിരക്ഷയുടെ ആവശ്യകത എന്നിവ പരിഗണിക്കാതെ പ്രീമിയം നിരക്കുകളിൽ വലിയ വർധന വരുത്തുന്നത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

യോഗത്തിൽ ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ടി.ജി. സുരേഷ്കുമാർ, അനൂ ബി നായർ, സംസ്ഥാന ട്രഷറർ ഉണ്ണി വി. ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ രാജീവ് പണിക്കർ, രാധാകൃഷ്ണ പിള്ള, വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ, കൺവീനർ കെ.വി. ജോൺസൺ തുടങ്ങിയവരും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പങ്കെടുത്തു.

പ്രവാസികളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് കേരള സർക്കാരും നോർക്കയും അടിയന്തരമായി ഇടപെടണമെന്നും പ്രീമിയം നിരക്കുകൾ പുനഃപരിശോധിച്ച് നീതിയുക്തവും പ്രായോഗികവുമായ പരിഹാരം ഉറപ്പാക്കണമെന്നും ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി അഭ്യർഥിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; പകരം സംവിധാനം ഒരുക്കണം- മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജോജോ തോമസ്.

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവിൽ പ്രവാസി–മറുനാടൻ മലയാളികൾ നേരിടുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിയുടെ...

നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന്

ഡോ. എ. പി. ജയരാമൻ മുഖ്യപ്രഭാഷണം നടത്തും നവി മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ...

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി കെയർ 4 മുംബൈ

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിച്ച്, പ്രവാസികൾക്ക്...

രസായനി മോഹോപാഡയിൽ എസ്.എൻ.ഡി.പി യോഗം വാർഷികാഘോഷം നവംബർ ഒന്നിന്

റായ്ഗഡ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) രസായനി–മോഹോപാഡ ശാഖ നമ്പർ 6327-ന്റെയും വനിതാ സംഘം യൂണിറ്റ്...
spot_img

More like this

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; പകരം സംവിധാനം ഒരുക്കണം- മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജോജോ തോമസ്.

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവിൽ പ്രവാസി–മറുനാടൻ മലയാളികൾ നേരിടുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിയുടെ...

നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ ഒന്നിന്

ഡോ. എ. പി. ജയരാമൻ മുഖ്യപ്രഭാഷണം നടത്തും നവി മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ...

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി കെയർ 4 മുംബൈ

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിച്ച്, പ്രവാസികൾക്ക്...