More
    HomeNewsമുംബൈയിൽ ചെണ്ടമേളം അരങ്ങേറ്റം ജൂൺ 21ന്; പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പനമണ്ണ ശശി പൊതുവാൾ...

    മുംബൈയിൽ ചെണ്ടമേളം അരങ്ങേറ്റം ജൂൺ 21ന്; പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പനമണ്ണ ശശി പൊതുവാൾ മുഖ്യാതിഥികൾ (Video)

    Published on

    മുംബൈ: കേരളത്തിന്റെ തനത് വാദ്യകലകളിൽ ഒന്നായ ചെണ്ടമേളത്തെ മുംബൈയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ ജനകീയമാക്കുന്നതിനായി വിദ്യാ നൃത്യ സദൻ (VNS Studio) സംഘടിപ്പിക്കുന്ന “ചെണ്ടമേളം അരങ്ങേറ്റം” ജൂൺ 21-ന് മുംബൈയിലെ പവായിലുള്ള ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ നടക്കും.

    വൈകിട്ട് 5.30 മുതൽ 8.00 വരെ നടക്കുന്ന ചടങ്ങിൽ ഗുരുക്കന്മാരായ അനിൽ പൊതുവാൾ, ഊരമന വിനോദ് മാരാർ എന്നിവരുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ആദ്യമായി പൊതുവേദിയിൽ ചെണ്ടമേളം അവതരിപ്പിക്കും. മുംബൈയിൽ വളർന്നു വരുന്ന കലാപ്രതിഭകൾക്ക് കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിൽ ഈ പരിപാടി ശ്രദ്ധേയമാകും.

    പ്രണവ് നായർ, രജിൻ രാജൻ പി, മോഹനകുമാരൻ എം, രമ വിവേക് മേനോൻ, വിനീത് നായർ, മമത എം. പിള്ള, ഹരിദാസൻ നായർ, സുരേഷ് രാഘവൻ, ആദർശ് സുരേഷ്, സ്നേഹ്‌രാഗ് രാഘവൻ, അശോകൻ പട്ടാളി, പത്മനാഭൻ നായർ എന്നിവരാണ് അരങ്ങേറ്റം കുറിക്കുന്ന വിദ്യാർത്ഥികൾ.

    ചടങ്ങിൽ പ്രശസ്ത ചെണ്ട വിദ്വാൻമാരായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പനമണ്ണ ശശി പൊതുവാൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വിദ്യാർത്ഥികളെ അനുഗ്രഹിച്ച് ആശംസകൾ നേർന്ന് ചടങ്ങിനെ സമ്പന്നമാക്കും.

    കേരളത്തിന്റെ സമ്പന്നമായ വാദ്യകലാ പാരമ്പര്യം പുതിയ തലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ താളമേളങ്ങളുടെ മഹിമ മുംബൈയിൽ മുഴങ്ങുന്ന ഈ സാംസ്കാരിക സായാഹ്നം കലാസ്വാദകർക്ക് വേറിട്ട അനുഭവമാകും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this