More
    HomeNewsമഴയെത്തും മുൻപ് തെരുവോരങ്ങളിലെ നിരാലംബർക്കായി രക്ഷാദൗത്യം; 'മുംബൈ റെസ്ക്യൂണൈറ്റ് 2026' ജൂൺ 16ന്

    മഴയെത്തും മുൻപ് തെരുവോരങ്ങളിലെ നിരാലംബർക്കായി രക്ഷാദൗത്യം; ‘മുംബൈ റെസ്ക്യൂണൈറ്റ് 2026’ ജൂൺ 16ന്

    Published on

    മുംബൈയിൽ മഴക്കാലം ശക്തമാകുന്നതിന് മുമ്പ് തെരുവുകളിൽ കഴിയുന്ന നിരാലംബർക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സുരക്ഷിത അഭയം ഒരുക്കുന്നതിനായി “മുംബൈ റെസ്ക്യൂണൈറ്റ് 2026” എന്ന പ്രത്യേക മാനുഷിക രക്ഷാദൗത്യത്തിന് തുടക്കമാകുന്നു. ജൂൺ 16-ന് രാവിലെ 10.30-ന് ബാന്ദ്ര വെസ്റ്റിലെ സെന്റ് പോൾസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മുംബൈ സബർബൻ ജില്ലയിലെ ഗാർഡിയൻ മന്ത്രി അശീഷ് ഷെലാർ പദ്ധതി ഉദ്ഘാടനം ചെയ്യും.

    ന്യൂ പൻവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ, മുംബൈ പൊലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മഴക്കാലത്ത് തെരുവുകളിൽ കഴിയുന്ന ഭവനരഹിതരും നിരാലംബരുമായ ആളുകൾ രോഗങ്ങൾക്കും അപകടങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന സാഹചര്യത്തിലാണ് ഈ രക്ഷാപ്രവർത്തനത്തിന് തുടക്കമിടുന്നത്.

    26 വർഷത്തിലേറെയായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന സീൽ ആശ്രമം ഇതുവരെ ആയിരക്കണക്കിന് ആളുകളെ തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 25-ലധികം സംസ്ഥാനങ്ങളിലായി 700-ലധികം പേരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ന്യൂ പൻവേലിലെ ക്യാമ്പസിൽ 400-ലധികം താമസക്കാർക്ക് അഭയം, ചികിത്സ, പുനരധിവാസ സേവനങ്ങൾ എന്നിവ നൽകുന്നുണ്ട്.

    മുംബൈ റെസ്ക്യൂണൈറ്റ് 2026 പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരാലംബർ, ഭവനരഹിതർ, വയോജനങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. ഭക്ഷണം, വസ്ത്രം, ചികിത്സ, കൗൺസിലിംഗ്, പുനരധിവാസം എന്നിവയ്ക്കൊപ്പം കുടുംബങ്ങളെ കണ്ടെത്തി പുനഃസമാഗമം സാധ്യമാക്കുന്നതിനും ശ്രമിക്കും.

    2024-ൽ നവി മുംബൈ, താനെ പൊലീസ് കമ്മീഷണറേറ്റുകളുടെ സഹകരണത്തോടെ നടത്തിയ റെസ്ക്യൂണൈറ്റ് പദ്ധതിയിലൂടെ 140 നിരാലംബരെ മഴയ്ക്ക് മുമ്പ് രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നുവെന്നും സംഘാടകർ അറിയിച്ചു.

    സർക്കാർ വകുപ്പുകൾ, പൊലീസ്, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഈ മാനുഷിക ദൗത്യത്തിൽ പങ്കാളികളാകണമെന്ന് സീൽ ആശ്രമം സ്ഥാപകനും ഡയറക്ടറുമായ റവ. കെ. എം. ഫിലിപ്പ് പറഞ്ഞു:

    “ഓരോ മഴക്കാലത്തും ഭക്ഷണമോ ചികിത്സയോ കുടുംബ പിന്തുണയോ ഇല്ലാതെ തെരുവുകളിൽ കഴിയുന്ന നിരവധി പേർ ദുരിതമനുഭവിക്കുന്നുണ്ട്. അവരെ സുരക്ഷിതരാക്കുകയും ആവശ്യമായ പരിചരണം നൽകുകയും കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.” പാസ്റ്റർ പറയുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...