മുംബൈ: ഓണക്കാലത്ത് കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ യാത്രാപ്രതിസന്ധിയിൽപ്പെട്ട മുംബൈ മലയാളികൾക്ക് ആശ്വാസമായി ഓഗസ്റ്റ് 23ന് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനുള്ള നടപടികൾ റെയിൽവേയിൽ പുരോഗമിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ ട്രെയിൻ സർവീസുകൾ ലഭ്യമല്ലാത്തതും സാധാരണ സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നതുമാണ് മുംബൈ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. പല ട്രെയിനുകളിലും വെയ്റ്റിങ് ലിസ്റ്റ് ഉയർന്നതോടെ പ്രീമിയം തത്കാൽ സംവിധാനത്തിലൂടെയും ടിക്കറ്റ് ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
മറ്റ് പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും മുംബൈയിൽ നിന്ന് പ്രത്യേക സർവീസ് അനുവദിക്കാത്തത് പ്രവാസി മലയാളികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജോജോ തോമസിന്റെ ഇടപെടൽ
യാത്രാപ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറിയും ‘അമ്മ’ (AMMA) പ്രസിഡന്റുമായ ജോജോ തോമസ് റെയിൽവേ അധികൃതരുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നു.
സെൻട്രൽ റെയിൽവേ ജനറൽ മാനേജർ രാജീവ് ശ്രീവാസ്തവയ്ക്ക് ഔദ്യോഗിക നിവേദനം നൽകിയതിന് പിന്നാലെ, അഡീഷണൽ ജനറൽ മാനേജർ പ്രതീക് ഗോസ്വാമിയെ നേരിൽ കണ്ട് മുംബൈ–കേരള റൂട്ടിലെ യാത്രാദുരിതം വിശദീകരിച്ചതായാണ് വിവരം.
ഓണക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരിൽ മലയാളികൾക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും വലിയ തോതിൽ ഉണ്ടാകുന്ന സാഹചര്യവും റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് അധിക സർവീസ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിന്റെ ഗൗരവം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അദ്ദേഹത്തിന്റെ ഇടപെടലിലൂടെ വിഷയം റെയിൽവേ മന്ത്രാലയതലത്തിലും ഉന്നയിക്കപ്പെടുകയും ചെയ്തതായാണ് ജോജോ തോമസിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലായതെന്നാണ് വിവരം.
ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷ
തുടർച്ചയായ ഇടപെടലുകൾക്കും ചർച്ചകൾക്കും ഒടുവിൽ ഓഗസ്റ്റ് 23ന് പ്രത്യേക ട്രെയിൻ സർവീസ് നടത്താനുള്ള സാധ്യത തെളിഞ്ഞതോടെ മുംബൈ മലയാളികൾ പ്രതീക്ഷയിലാണ്. എന്നാൽ സർവീസിന്റെ സമയക്രമം, റൂട്ട്, സ്റ്റോപ്പുകൾ, ബുക്കിങ് വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റെയിൽവേയുടെ ഭാഗത്തുനിന്ന് ലഭിക്കാനുണ്ട്.
ഓണക്കാലത്ത് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രത്യേക സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷ.
“സാധാരണക്കാരുടെ യാത്രാപ്രശ്നമാണ് റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയത്”
“മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നിരവധി പേരാണ് എന്നെ ബന്ധപ്പെട്ടത്. ടിക്കറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ യാഥാർഥ്യമാണ് റെയിൽവേ അധികൃതരുടെ മുന്നിൽ അവതരിപ്പിച്ചത്. മുംബൈ മലയാളികളുടെ യാത്രാപ്രശ്നത്തിന് ലഭിച്ച അനുകൂല പ്രതികരണമായാണ് ഈ നടപടിയെ കാണുന്നത്,” ജോജോ തോമസ് പറഞ്ഞു.
ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ പ്രതീക്ഷയ്ക്ക് പ്രത്യേക ട്രെയിൻ സർവീസ് താൽ
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
