Homeഓണം നാട്ടിലോ, മുംബൈയിലോ? ട്രെയിനില്ല; വിമാന-ബസ് നിരക്ക് കുതിക്കുന്നു, ആശങ്കയിൽ മുംബൈ മലയാളികൾ

ഓണം നാട്ടിലോ, മുംബൈയിലോ? ട്രെയിനില്ല; വിമാന-ബസ് നിരക്ക് കുതിക്കുന്നു, ആശങ്കയിൽ മുംബൈ മലയാളികൾ

Published on

മുംബൈ: ഓണം നാട്ടിൽ ആഘോഷിക്കാൻ കേരളത്തിലേക്ക് പോകാനൊരുങ്ങുന്ന മുംബൈ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിൽ. മുംബൈയിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ ഇത്തവണയും അനുവദിച്ചിട്ടില്ല. രാജ്യത്തുടനീളം 112 ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും മുംബൈ മലയാളികളുടെ ദീർഘകാല ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.

മുംബൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിനിനായി അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നാണ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, വർഷങ്ങളായി മുംബൈയിലെ മലയാളി സംഘടനകളും യാത്രക്കാരും ഓണക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

ട്രെയിനില്ല; വിമാന ടിക്കറ്റ് ‘പൊള്ളുന്നു’

ട്രെയിൻ സർവീസ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ നാട്ടിലേക്ക് പോകാൻ വിമാനത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലരും. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 10,000 രൂപ വരെയുണ്ടായിരുന്ന വിമാന ടിക്കറ്റ് നിരക്ക് ഉത്സവകാലത്ത് 7,000 മുതൽ 15,000 രൂപ വരെ ഉയർന്നതായി യാത്രക്കാർ പറയുന്നു.

നവി മുംബൈ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെ കൂടുതൽ വിമാന സർവീസുകൾ ലഭ്യമാകുന്നത് മാത്രമാണ് യാത്രക്കാർക്ക് ആശ്വാസം. എന്നാൽ കുടുംബസമേതം യാത്ര ചെയ്യുമ്പോൾ വിമാന ടിക്കറ്റ് ചെലവ് വലിയ സാമ്പത്തിക ബാധ്യതയാകുകയാണ്.

മലബാറിലേക്കും ചെലവേറിയ യാത്ര

മലബാർ മേഖലയിലേക്ക് പോകുന്നവർക്കും യാത്രാ ചെലവിൽ വലിയ വർധനയാണ് നേരിടേണ്ടിവരുന്നത്. സാധാരണയായി 4,400 മുതൽ 6,500 രൂപ വരെയുണ്ടായിരുന്ന ബസ് നിരക്ക് ഉത്സവകാലത്ത് 6,000 മുതൽ 10,000 രൂപ വരെ ഉയർന്നതായാണ് യാത്രക്കാരുടെ പരാതി.

ട്രെയിനിൽ ടിക്കറ്റില്ല, വിമാനത്തിന് ഉയർന്ന നിരക്ക്, ബസിനും അധിക ചെലവ് — നാട്ടിൽ ഓണമുണ്ണാൻ മുംബൈ മലയാളിക്ക് ഇത്തവണ യാത്ര തന്നെ വലിയ വെല്ലുവിളിയായി മാറുകയാണ്.

അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

ഉത്സവകാലത്തെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് മുംബൈ മലയാളി സമൂഹത്തിന്റെ ആവശ്യം. കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനും വിമാന, ബസ് ടിക്കറ്റ് നിരക്കിലെ അമിത വർധന നിയന്ത്രിക്കാനും അധികാരികൾ ഇടപെടണമെന്നാണ് ആവശ്യം.

ഓണം നാട്ടിൽ ആഘോഷിക്കണമെന്ന ആഗ്രഹവുമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഇനി പ്രതീക്ഷ ജനപ്രതിനിധികളിലും റെയിൽവേ അധികൃതരിലുമാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ഓണയാത്ര സുഗമമാക്കാൻ അവസാന നിമിഷമെങ്കിലും പ്രത്യേക ട്രെയിൻ അനുവദിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

SIR രജിസ്ട്രേഷന്റെ പേരിൽ ₹5 തട്ടിപ്പ്? പുണെ വ്യവസായിക്ക് വ്യാജ ഫോൺകാൾ

പുണെ: വോട്ടർപട്ടികയിലെ Special Intensive Revision (SIR) നടപടികളുടെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ച് പുണെ ആസ്ഥാനമായുള്ള...

താനെയിലെ സ്വത്ത് നികുതി വർധനവിനെതിരെ പ്രതിഷേധം; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് നിവാസികൾ

താനെ, ഓഗസ്റ്റ് 18: താനെ മുനിസിപ്പൽ കോർപ്പറേഷൻ (TMC) നിർദ്ദേശിച്ചിരിക്കുന്ന വാസസ്ഥല കെട്ടിടങ്ങൾക്ക് 12 ശതമാനവും വാണിജ്യ, വാണിജ്യേതര...

സീവുഡ്സിൽ ഓണം ഓപ്പുലൻസ്; ഓഗസ്റ്റ് 22ന് പൂതനും തിറയും എത്തുന്നു

നവിമുംബൈ: കേരളത്തിന്റെ തനത് കലാരൂപങ്ങളും പാരമ്പര്യങ്ങളും ആവിഷ്കരിച്ച് സീവുഡ്സിൽ വീണ്ടും ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സീവുഡ്സ് മലയാളി സമാജവും നെക്സസ്...

ഗുരുദേവഗിരിയിൽ മലയാളം ക്ലാസ് പ്രവേശനോത്സവം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്–വെസ്റ്റ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മലയാളം ക്ലാസ് പ്രവേശനോത്സവവും നെരൂൾ വെസ്റ്റ് യൂണിറ്റിലെ...
spot_img

More like this