Homeഗുരുദേവഗിരിയിൽ മലയാളം ക്ലാസ് പ്രവേശനോത്സവം

ഗുരുദേവഗിരിയിൽ മലയാളം ക്ലാസ് പ്രവേശനോത്സവം

Published on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്–വെസ്റ്റ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മലയാളം ക്ലാസ് പ്രവേശനോത്സവവും നെരൂൾ വെസ്റ്റ് യൂണിറ്റിലെ ബാലവേദി രൂപീകരണവും ഗുരുദേവഗിരിയിൽ നടന്നു.

നെരൂൾ ഈസ്റ്റ് ബാലവേദി കൺവീനർ ലത രമേശൻ സ്വാഗതം ആശംസിച്ചു. മന്ദിരസമിതി സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ, നെരൂൾ ഈസ്റ്റ്–വെസ്റ്റ് യൂണിറ്റ് സെക്രട്ടറിമാരായ സുനിൽ കുമാർ കെ., പ്രദീപ് കുമാർ വി. പി. എന്നിവർ ആശംസകൾ നേർന്നു.

കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനൊപ്പം മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. പുതിയ തലമുറയ്ക്ക് മലയാള ഭാഷയുമായും സംസ്കാരവുമായും കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

തുടർന്ന് ബാലവേദി കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ആവേശത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തത് പ്രവേശനോത്സവത്തിന് കൂടുതൽ ഉത്സവാന്തരീക്ഷം പകർന്നു.

ബാലവേദി സോണൽ കൺവീനർ ലീല തങ്കപ്പൻ, അധ്യാപകരായ ഷീബ സുനിൽ, ലത രമേശ്, എ. കെ. വിജയൻ, നെരൂൾ ഈസ്റ്റ് യൂണിറ്റ് വനിതാ വിഭാഗം സെക്രട്ടറി ഗീത വിജയൻ, ജോയിന്റ് സെക്രട്ടറി സുജാത പ്രസാദ്, വെസ്റ്റ് യൂണിറ്റ് വനിതാ വിഭാഗം കൺവീനർ സുജാ സദാശിവൻ എന്നിവരും ബാലവേദി പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

ഓണം നാട്ടിലോ, മുംബൈയിലോ? ട്രെയിനില്ല; വിമാന-ബസ് നിരക്ക് കുതിക്കുന്നു, ആശങ്കയിൽ മുംബൈ മലയാളികൾ

മുംബൈ: ഓണം നാട്ടിൽ ആഘോഷിക്കാൻ കേരളത്തിലേക്ക് പോകാനൊരുങ്ങുന്ന മുംബൈ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിൽ. മുംബൈയിൽ നിന്ന് ഓണം...

SIR രജിസ്ട്രേഷന്റെ പേരിൽ ₹5 തട്ടിപ്പ്? പുണെ വ്യവസായിക്ക് വ്യാജ ഫോൺകാൾ

പുണെ: വോട്ടർപട്ടികയിലെ Special Intensive Revision (SIR) നടപടികളുടെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ച് പുണെ ആസ്ഥാനമായുള്ള...

താനെയിലെ സ്വത്ത് നികുതി വർധനവിനെതിരെ പ്രതിഷേധം; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് നിവാസികൾ

താനെ, ഓഗസ്റ്റ് 18: താനെ മുനിസിപ്പൽ കോർപ്പറേഷൻ (TMC) നിർദ്ദേശിച്ചിരിക്കുന്ന വാസസ്ഥല കെട്ടിടങ്ങൾക്ക് 12 ശതമാനവും വാണിജ്യ, വാണിജ്യേതര...

സീവുഡ്സിൽ ഓണം ഓപ്പുലൻസ്; ഓഗസ്റ്റ് 22ന് പൂതനും തിറയും എത്തുന്നു

നവിമുംബൈ: കേരളത്തിന്റെ തനത് കലാരൂപങ്ങളും പാരമ്പര്യങ്ങളും ആവിഷ്കരിച്ച് സീവുഡ്സിൽ വീണ്ടും ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സീവുഡ്സ് മലയാളി സമാജവും നെക്സസ്...
spot_img

More like this