HomeNewsസ്വാതന്ത്ര്യദിനത്തിൽ വിദ്യാഭ്യാസത്തിന് കൈത്താങ്ങായി ഫെയ്മ മഹാരാഷ്ട്ര; നാസിക് മേഖല അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി

സ്വാതന്ത്ര്യദിനത്തിൽ വിദ്യാഭ്യാസത്തിന് കൈത്താങ്ങായി ഫെയ്മ മഹാരാഷ്ട്ര; നാസിക് മേഖല അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി

Published on

നാസിക്: വിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകി ഫെയ്മ മഹാരാഷ്ട്ര നാസിക് മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 80-ാം സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അർഹരായ അഞ്ച് പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് ₹10,000 വീതം വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. ആകെ ₹50,000യുടെ ധനസഹായമാണ് നൽകിയത്.

ഓഗസ്റ്റ് 15ന് രാവിലെ 10ന് എൻഎംസിഎ–അക്ഷര എജ്യൂക്കേഷണൽ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ചു. ഫെയ്മ മഹാരാഷ്ട്ര ട്രഷറർ ഉണ്ണി വി. ജോർജ് ദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. ഫെയ്മ മഹാരാഷ്ട്ര നാസിക് മേഖലാ കൺവീനർ ജി.കെ. ശശികുമാർ സ്വാഗതം ആശംസിച്ചു.

എം.ആർ.പി.എ. കൺവീനർ കെ.പി.എസ്. നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി ചെയർപേഴ്സൺ വിനീത പിള്ള കൃതജ്ഞത രേഖപ്പെടുത്തി.

എൻഎംസിഎ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കൈമാറി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് എൻഎംസിഎ വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള, ജോയിന്റ് സെക്രട്ടറിമാരായ കെ.ജി. രാധാകൃഷ്ണൻ, സദാശിവൻ, വിനോജി ചെറിയാൻ, വിനോദ് പിള്ള, രാജേഷ് കുറുപ്പ്, ജയകുമാർ നായർ, ശശിധരൻ നായർ, സതീഷ് നായർ എന്നിവർ നേതൃത്വം നൽകി.

വിദ്യാഭ്യാസത്തിനുള്ള ഓരോ സഹായവും ഒരു വിദ്യാർത്ഥിയുടെ ഭാവിയിലേക്കുള്ള നിക്ഷേപം മാത്രമല്ല, ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി ശക്തിപ്പെടുത്തുന്ന ഇടപെടലാണെന്ന സന്ദേശമാണ് സ്കോളർഷിപ്പ് വിതരണത്തിലൂടെ ഫെയ്മ മഹാരാഷ്ട്ര മുന്നോട്ടുവെച്ചത്.

സാമ്പത്തിക പരിമിതികൾ കാരണം ഒരു വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസം തടസ്സപ്പെടരുതെന്ന സാമൂഹിക ഉത്തരവാദിത്വം ഉയർത്തിപ്പിടിച്ച്, അർഹരായ വിദ്യാർത്ഥികൾക്ക് തുടർന്നും വിദ്യാഭ്യാസ സഹായം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

ഭാരത് ഭാരതി ഓണാഘോഷവും കുടുംബസംഗമവും നടന്നു

നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) ഭാരത് ഭാരതി മലയാളി വിഭാഗത്തിന്റെ 54-ാമത് ഓണാഘോഷവും കുടുംബസംഗമവും ഐരോളി...

“ആരെയും വെറുതെ വിടില്ല” – രണ്ടും കൽപ്പിച്ച് തുക്കാറാം മുണ്ടെ. വെട്ടിലായി ഷാരൂഖ് ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾ

പാൻമസാലയുടെ സറോഗേറ്റ് പരസ്യവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് നൽകിയാണ് മഹാരാഷ്ട്രയിലെ ധീരനായ ഐ...

നവിമുംബൈയിൽ തരംഗമായി തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്

നവിമുംബൈ: സംഗീത സംവിധായകൻ ശരത്തിന് ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്. ഓഗസ്റ്റ് 15ന്...

പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടനവും സാംസ്കാരികോത്സവവും

മലയാളത്തില്‍ ഏറ്റവും അസാധാരണമായ സമസ്ത പദങ്ങള്‍ പ്രയോഗിച്ച എഴുത്തുകാരനാണ്‌ ഒ.വി. വിജയനെന്നും സൂഫി ദര്‍ശനങ്ങളും മനുഷ്യനെക്കുറിച്ചുള്ള മഹാദര്‍ശനങ്ങളും മനോഹരമായി...
spot_img

More like this