Homeബോംബെ കേരള മുസ്‌ലിം ജമാഅത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം

ബോംബെ കേരള മുസ്‌ലിം ജമാഅത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം

Published on

മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.

രാവിലെ 9 മണിക്ക് ജമാഅത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് ടി.കെ.സി. മുഹമ്മദലി ഹാജി ദേശീയപതാക ഉയർത്തി. തുടർന്ന് ജമാഅത്ത് ഹാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു.

ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സി.എച്ച്. സ്വാഗതം പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജമാഅത്ത് പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ആഘോഷ പരിപാടികൾ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പൗരനും നിർവഹിക്കേണ്ട ഉത്തരവാദിത്വവും ചടങ്ങിൽ ഓർമിപ്പിച്ചു.

അസീം മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ്തഫ കുമ്പോൾ നന്ദി രേഖപ്പെടുത്തി.

ദേശീയ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ചടങ്ങ് ജമാഅത്ത് അംഗങ്ങളുടെയും പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

Latest articles

കേരള സമാജം സാംഗ്ലി സ്വാതന്ത്രദിനം ആഘോഷിച്ചു

പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലി ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെ പോലെ ഈ വർഷവും അനാഥരും അശരണരും...

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പൂക്കളമത്സരത്തിന് വൻ വരവേൽപ്പ്

30 ടീമുകൾ പങ്കെടുത്തു; ഓണച്ചന്തയിൽ 96 സ്റ്റാളുകളും ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ...

ഏക മകന്റെ വിയോഗത്തിൽ തകർന്ന കുടുംബത്തിന് താങ്ങായി വേൾഡ് മലയാളി കൗൺസിൽ

കാനഡയിൽ മരിച്ച 28കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആഗോളതലത്തിൽ ഏകോപനം വഡോദര: കാനഡയിൽ അപ്രതീക്ഷിതമായി മരിച്ച വഡോദര കരേലിബാഗ് സ്വദേശി അഭിഷേക്...

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് BSNL മഹാരാഷ്ട്ര പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു

ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾക്കും 4G ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഊന്നൽ മുംബൈ, ഓഗസ്റ്റ് 14, 2026: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് BSNL...
spot_img

More like this