More
    HomeNewsകൊങ്കൺ മേഖല മലയാളം മിഷൻ പ്രവേശനോത്സവം വർണാഭമായി

    കൊങ്കൺ മേഖല മലയാളം മിഷൻ പ്രവേശനോത്സവം വർണാഭമായി

    Published on

    പെൻ: കൊങ്കൺ മേഖല മലയാളം മിഷന്റെ പ്രവേശനോത്സവം പെൻ നഗരസഭാ വായനശാലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പെൻ മലയാളി സമാജം പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.വി. മോഹനൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പെൻ നഗരസഭാധ്യക്ഷ പ്രീതം ലളിത് പാട്ടീൽ മുഖ്യാതിഥിയായി.

    മലയാളഭാഷാ പഠനത്തിന്റെ പ്രാധാന്യവും കുട്ടികൾക്ക് ലഭിക്കേണ്ട ദിശാബോധവും കെ.വി. മോഹനൻ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. മലയാളം മിഷൻ കൊങ്കൺ മേഖലാ കോഡിനേറ്റർ സജിനി സുരേന്ദ്രൻ, നഗരസഭാധ്യക്ഷയെ പൊന്നാടയണിയിച്ച് ആദരിച്ചു.

    മലയാളഭാഷാ പഠനത്തിന് നഗരസഭയുടെ എല്ലാ പിന്തുണയും ഉറപ്പുനൽകിയ നഗരസഭാധ്യക്ഷ, മുൻ അധ്യയനവർഷത്തെ പഠനോത്സവ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

    മലയാളം മിഷൻ കൊങ്കൺ മേഖലാ പ്രസിഡന്റ് സാം വർഗീസ്, മേഖലാ കോഡിനേറ്റർ സജിനി സുരേന്ദ്രൻ, സാമൂഹിക പ്രവർത്തകൻ സലിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സമാജം ഭാരവാഹികൾ അതിഥികളെയും അധ്യാപകരെയും ആദരിച്ചു.

    പുതിയ പഠിതാക്കളെ അധ്യാപകർ കണിക്കൊന്ന പാഠപുസ്തകങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

    മേഖലാ ക്ലാസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ സജിനി സുരേന്ദ്രൻ അധ്യാപകർക്കും പഠിതാക്കൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകി. സാം വർഗീസ് നയിച്ച ‘വിനോദവും വിജ്ഞാനവും’ പഠനക്ലാസ് ശ്രദ്ധേയമായി.

    നീലക്കുറിഞ്ഞി പഠിതാവ് അമൃത സഹദേവന്റെ മലയാളത്തിലുള്ള അവതരണവും ശ്രദ്ധേയമായി. പഠനകേന്ദ്രം കൺവീനർ ദീപാ ജ്യോതിഷ് നന്ദി പറഞ്ഞു. വൈകിട്ട് മൂന്നോടെ പരിപാടികൾ സമാപിച്ചു.

    Latest articles

    താനെയിൽ ആമസോൺ ഡാറ്റാ സെന്ററിനെതിരെ പ്രതിഷേധം; വികസനത്തിന്റെ പേരിൽ പരിസ്ഥിതി ആശങ്കകൾ ഉയർത്തി നാട്ടുകാർ

    താനെ: നഗരത്തിന്റെ അതിവേഗ വികസനത്തിനൊപ്പം പരിസ്ഥിതി സുരക്ഷയും ജനങ്ങളുടെ ജീവിത നിലവാരവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, താനെയിലെ ബാൽക്കം...

    മുംബൈയിൽ താനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് മലയാളി ബാലനെ കാണാതായി

    അബ്ദുൾ ഹക്കീമിനെ കണ്ടെത്താൻ സഹായം തേടി കുടുംബം താനെ: മഹാരാഷ്ട്രയിലെ താനെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 15 വയസ്സുകാരനെ കാണാതായതായി...

    നടൻ ദേവദാസിന്റെ അഭിനയയാത്രയ്ക്ക് പുതിയ അംഗീകാരം

    ‘മലവാഴി’യിലൂടെ നേട്ടങ്ങളുടെ തിളക്കത്തിൽ മുംബൈ: പാലക്കാട് ജില്ലയിൽ ജനിച്ച് മുംബൈയിലെ തിയേറ്റർ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ ദേവദാസ്...

    ഓണത്തിന് നാട്ടിലേക്ക് ടിക്കറ്റില്ലേ? മുംബൈ മലയാളികളുടെ യാത്രാപ്രതിസന്ധിയിൽ ഇടപെട്ട് ജോജോ തോമസ്

    പ്രത്യേക ഓണം ട്രെയിനിനായി സെൻട്രൽ റെയിൽവേയ്ക്ക് നിവേദനം മുംബൈ: ഓണത്തിന് നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന മുംബൈ...
    spot_img

    More like this